Actress
വിവാഹിതനായ സംവിധായകനുമായി സാമന്ത പ്രണയത്തിൽ? പ്രതികരിക്കാതെ താരം
വിവാഹിതനായ സംവിധായകനുമായി സാമന്ത പ്രണയത്തിൽ? പ്രതികരിക്കാതെ താരം
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്.
എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടന്നത്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു. സർപ്രൈസായാണ് ഇത് നടന്റെ പിതാവായ നാഗാർജുന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സമാന്തയും വാർത്തകളിൽ നിറയുകയാണ്. ഇപ്പോൾ ഒരു പ്രണയ വാർത്തയാണ് പുറത്തെത്തുന്നത്.
നടി വെബ് സീരിസ് ആയ ഫാമിലി മാൻ സംവിധാനം ചെയ്ത രാജ്-ഡികെ കോംബോയിലെ രാജ് നിദിമാെരുവുമായി പ്രണയത്തിലാണെന്നാണ് വാർത്ത. നടി ഈ സീരീസിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് വിവരം. സിറ്റാഡൽ എന്ന വെബ്സീരിസിന്റെ ഹിന്ദി പതിപ്പിലാണ് നടി അഭിനയിക്കുന്നത്. ഇതും സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേർന്നാണ്.
രാജ് വിവാഹിതനാണ്. എന്നാൽ വിവാമോചനം നേടുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ആരും പ്രതികരിച്ചിട്ടില്ല. അതേസമയം നടിയുടെ ആരാധകർ ഈ വാർത്ത നിഷേധിക്കുന്നുമുണ്ട്. നാഗ ചൈതന്യയുമായുള്ള വേർപിരിയൽ കാലത്തും സമാന്തയെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിരുന്നെങ്കിലും നടി പ്രതികരിച്ചിരുന്നില്ല.