Connect with us

സ്വര്‍ണ കസവുള്ള കടുംപച്ച പട്ടുസാരിയില്‍ സുന്ദരിയായി ഗോപിക!; ആദ്യ വിരുന്നിനെത്തിയ വീഡിയോ വൈറല്‍

Malayalam

സ്വര്‍ണ കസവുള്ള കടുംപച്ച പട്ടുസാരിയില്‍ സുന്ദരിയായി ഗോപിക!; ആദ്യ വിരുന്നിനെത്തിയ വീഡിയോ വൈറല്‍

സ്വര്‍ണ കസവുള്ള കടുംപച്ച പട്ടുസാരിയില്‍ സുന്ദരിയായി ഗോപിക!; ആദ്യ വിരുന്നിനെത്തിയ വീഡിയോ വൈറല്‍

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ദോവിന്ദ് പത്മസൂര്യയും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഗോപികയുടെ വീട്ടിലേയ്ക്ക് വിരുന്നിനെത്തിയ ജിപിയുടെയും കുടുംബത്തിന്റെയും വീഡിയേയാണ് വൈറലായി മാറുന്നത്. സ്വര്‍ണക്കസവുള്ള കടുംപച്ച പട്ടുസാരിയുടുത്ത് അതിമനോഹരിയായാണ് ഗോപിക വീട്ടിലേയ്ക്ക് എത്തിയത്. വിവാഹശേഷം രണ്ട് പുടവയാണ് ജിപി കൈമാറിയത്. ഒന്ന് പിങ്ക് നിറത്തിലും ഒന്ന് കടുംപച്ച നിറത്തിലുമായിരുന്നു.

പിങ്ക് കളര്‍ സാരിയുടുത്തായിരുന്നു ഗോപിക ജിപിയുടെ വീട്ടിലേയ്ക്ക് വലതുകാലെടുത്ത് വെച്ച് കയറിയത്. ഇപ്പോള്‍ ആ കടുംപച്ച കളര്‍ സാരിയാണ് തന്റെ വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ ഗോപിക ധരിച്ചിരുന്നത്. പുടവ കൊടുക്കല്‍ ചടങ്ങില്‍ എല്ലാവരും ശ്രദ്ധിച്ചത് ആ താലത്തിലേയ്ക്ക് ആയിരുന്നു. ഇത് ഏറെ പ്രത്യേകതയുള്ള സാരിയായിരിക്കുമെന്ന് അന്ന് തന്നെ പലരും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. തൃശൂര്‍ ഇരവിമംഗലത്തെ പുഴയോരത്ത് കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ഒരുക്കിയ അതിഗംഭീര ചടങ്ങില്‍ വെച്ച് ഗോവിന്ദ് പത്മസൂര്യ ഗോപികയുടെ കഴുത്തില്‍ പൂമാല ചാര്‍ത്തി. ഇരുവരുടെയും ക്ഷണം സ്വീകരിച്ചെത്തിയ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പങ്കെടുത്തു.

ഇവരെ സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന താലിചാര്‍ത്തല്‍ ചടങ്ങിന് വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. മുല്ലപ്പൂ പന്തലിലൂടെയാണ് ജിപി ഗോപികയുടെയും കൈപിടിച്ചെത്തിയത്. ബന്ധുക്കളൊരുക്കിയ സ്വീകരണം ആസ്വദിച്ച് സര്‍വ്വപ്രൗഡിയോടെയാണ് ഗോപികയും ജിപിയും മണ്ഡപത്തിലെത്തിയത്. ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക എത്തിയത്. റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ആണ് ജിപി എത്തിയത്. ഇടവേള ബാബു, സായ് കുമാര്‍, ബിന്ദു പണിക്കര്‍, മിയയുടെ കുടുംബവും, അപ്‌സര, സാന്ത്വനത്തിലെ ബാലേട്ടനായി എത്തിയ രാജീവും കുടുംബവുമായാണ് എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും ഗോപികയും. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര്‍ നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ഞങ്ങള്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.

നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും കുറിച്ചത്.

More in Malayalam

Trending