Malayalam
പാപ്പുവിനെ ചേര്‍ത്ത് നിര്‍ത്തി കേക്ക് കട്ട് ചെയ്തു! ആദ്യം അമ്മയ്ക്ക് കൊടുക്കൂ എന്ന് പാപ്പു, വേണ്ട മോള്‍ക്ക് എന്ന് ഗോപി സുന്ദര്‍; വീഡിയോ വൈറൽ
പാപ്പുവിനെ ചേര്‍ത്ത് നിര്‍ത്തി കേക്ക് കട്ട് ചെയ്തു! ആദ്യം അമ്മയ്ക്ക് കൊടുക്കൂ എന്ന് പാപ്പു, വേണ്ട മോള്‍ക്ക് എന്ന് ഗോപി സുന്ദര്‍; വീഡിയോ വൈറൽ
ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഒരുവർഷം മുൻപാണ് അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും വിവാഹിതരായത്. പലപ്പോഴും ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. സാന്ത്വനം ഓര്‍ഫണേജില്‍ വച്ചായിരുന്നു ആഘോഷം. കേക്ക് മുറിച്ചും അവിടെ താമസിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിച്ചും ആയിരുന്നു ആഘോഷം. അതിനിടയില്‍ അമൃതയുടെ നൃത്തവും പാട്ടും എല്ലാം ഉണ്ടായിരുന്നു.
അമൃത സുരേഷിനൊപ്പം അമ്മയും സഹോദരി അഭിരാമിയും മകള്‍ പാപ്പുവും ഉണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിന്റെയും സന്തോഷം പങ്കിടുന്നതിന്റെയും എല്ലാം ചിത്രങ്ങളും വീഡിയോസും അമൃത തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകള്‍ പാപ്പുവിനെയും ചേര്‍ത്ത് നിര്‍ത്തിയാണ് ഗോപി സുന്ദര്‍ കേക്ക് കട്ട് ചെയ്തത്. കേക്ക് മുറിച്ച് ആദ്യം പാപ്പുവിന്റെ വായില്‍ വയ്ക്കാന്‍ തുടങ്ങുമ്പോള്‍, അമ്മയ്ക്ക് എന്ന് പാപ്പു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു, അല്ല മോള്‍ക്ക് എന്ന് പറഞ്ഞ് പാപ്പുവിന് തന്നെ കേക്ക് ആദ്യം പങ്കുവച്ചു.
ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നേരത്തെ തന്നെ അമൃത പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു, എന്റെ പിറന്നാള്‍ ചെറുക്കന് ഇന്ന് 18 വയസ്സ് എന്നായിരുന്നു ക്യാപ്ഷന്‍. സംഗീത സംവിധായകന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട് കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.
അമൃതയും ഗോപി സുന്ദറും ഒന്നിച്ചതിന് ശേഷം എല്ലാ ദിവസങ്ങളും ആഘോഷങ്ങളാണ്.