Connect with us

സന്തോഷ വാർത്ത; നടി മീന രണ്ടാമതും വിവാഹിതയാവുന്നു..? നടിയുടെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശരത് കുമാർ!!

Malayalam

സന്തോഷ വാർത്ത; നടി മീന രണ്ടാമതും വിവാഹിതയാവുന്നു..? നടിയുടെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശരത് കുമാർ!!

സന്തോഷ വാർത്ത; നടി മീന രണ്ടാമതും വിവാഹിതയാവുന്നു..? നടിയുടെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശരത് കുമാർ!!

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

മകൾ നൈനികയുടെയും അമ്മയുടെയും സുഹൃത്തുക്കളുടെയും സാമീപ്യമാണ് വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായി നിന്നത്. 
ഇപ്പോൾ സിനിമയില് സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. ഭർത്താവിന്റെ മരണ ശേഷവും ആഘോഷങ്ങളിൽ പങ്കെടുക്കുകയും സിനിമകളിൽ അഭിനയിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നതിന് നാളുകൾ പലപ്പോഴും വിമർശച്ചിരുന്നു.

കടുത്ത സൈബർ ആക്രമണമാണ് മീനയ്ക്ക് ഇടയ്ക്ക് വെച്ച് നേരിടേണ്ടതായി വന്നത്. മാത്രമല്ല, നടി രണ്ടാമതും വിവാഹിതയാകുന്നുവെന്ന തരത്തിലും വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മീനയുടെ അടുത്ത സുഹൃത്തുമായ ശരത്കുമാർ. ഈ ലോകം മുഴുവൻ സോഷ്യൽ മീഡിയയും ടെക്‌നോളജിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇതുപോലെയുള്ള കഥകളൊക്കെ വരാൻ തുടങ്ങിയത്. 

മുൻപുള്ള താരങ്ങൾ ദിവസവും എന്തൊക്കെ ചെയ്തിരുന്നു, എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊന്നും ആരും അറിഞ്ഞിട്ടില്ല. ഇന്ന് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് എല്ലാവരും കമന്റും ചെയ്യും. സെലിബ്രിറ്റികൾ വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണ് എന്നൊക്കെ ഇവരിങ്ങനെ പറയുകയാണ്. മീനയുടെ ജീവിതത്തെ കുറിച്ച് ഇങ്ങനൊരു തീരുമാനം എടുക്കാൻ ഇവരൊക്കെ ആരാണ്. 

അവരുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് അവരല്ലേ, മറ്റുള്ളവർ എന്തിനാണ് അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. എല്ലാവർക്കും വ്യക്തി സ്വതന്ത്ര്യമില്ലേ? ആ നടി ഇങ്ങനെ ജീവിക്കണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടിൽ വന്ന് ആരെങ്കിലും ഇങ്ങനെ പറഞ്ഞ് തരാറുണ്ടോ? പിന്നെ എന്തിനാണ് താരങ്ങളുടെ ജീവിതത്തിൽ കയറി ഇടപെടുന്നത് എന്നാണ് ശരത്കുമാർ ചോദിക്കുന്നത്. 

അതേസമയം, വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെയാണ് രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നത്. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകൾ വന്നിട്ടുണ്ടെന്നും നടി പറയുന്നു. ‘ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേർത്ത് അങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല.

വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെ. ധനുഷിന്റെ മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേർത്ത് എന്റെ പേരിൽ ഗോസിപ്പുകൾ വരുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് തമാശയായിട്ടും തോന്നും. ഇത്തരം കാര്യങ്ങൾ ഉള്ളതിനാൽ മീഡിയയുടെ ഇടയിൽ നിന്നും കുറച്ച് കാലം ഞാൻ മാറി നിന്നിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. 

തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത.

ഒന്നിന് പുറകെ ഒന്നായി സിനിമയിൽ നായികയായി തന്നെ അവസരങ്ങൾ ലഭിച്ചതോടെ മുൻനിരയിലേക്കാണ് നടി വളർന്നത്. രജനികമൽ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. 

More in Malayalam

Trending