ഇത് ഭയന്നോടിയവൻ തിരിഞ്ഞു നിന്നപ്പോൾ പിറന്ന പോരാട്ടം – ഗോലി സോഡ 2 റിവ്യൂ വായിക്കാം ..
By
ഇത് ഭയന്നോടിയവൻ തിരിഞ്ഞു നിന്നപ്പോൾ പിറന്ന പോരാട്ടം – ഗോലി സോഡ 2 റിവ്യൂ വായിക്കാം ..
2014ൽ തമിഴിൽ ഹിറ്റ് തീർത്ത ഗോലി സോഡ വീണ്ടും തിയേറ്ററുകളിൽ ആവേശമുയർത്തുകയാണ് രണ്ടാം ഭാഗത്തിലൂടെ. വിജയ് മിൽട്ടന്റെ ശക്തമായ തിരിച്ചു വരവാണ് ഗോലി സോഡ 2 തമിഴ്‌നാട്ടിൽ നേടുന്ന വിജയം. അതെ വിജയം കേരളത്തിലും നേടാനാകുമെന്നാണ് ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണം പറയുന്നത്.
മൂന്നു സാധാരണക്കാരായ യുവാക്കൾ തങ്ങളുടെ വ്യക്തിത്വം കണ്ടെത്താൻ നടത്തുന്ന പോരാട്ടങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമാണ് ഗോലി സോഡ 2 ന്റെ ഇതിവൃത്തം. ആകസ്മികമായി അവർക്ക് സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടമാകുന്നു. അവയൊക്കെ തിരിച്ചു പിടിക്കാനുള്ള അവരുടെ ശ്രമമാണ് ഗോലി സോഡയിലൂടെ വിജയ് മിൽട്ടൺ പറയാൻ ശ്രമിക്കുന്നത് .
പലിശക്കാരന്റെ ഇരയായ ഓട്ടോ ഡ്രൈവറായ ശിവ [വിനോദ് ] ,അധോലോക നായകനും കാമുകിയുമൊത്ത് ജീവിതം സ്വപ്നം കണ്ടു നടക്കുന്ന മാരൻ [ഭരത് സീനി ], ബാസ്കറ്റ് ബോൾ പ്ലയറാകാൻ പരിശ്രമിക്കുന്ന ഒലി [ഇസാക്കി ഭരത് ] എന്നിവരുടെ കഥയാണ് ഗോലി സോഡാ 2 . മാരൻ കാമുകിയുമായുള്ള ജീവിതം സ്വപ്നം കണ്ടാലും പ്രധാന വില്ലനും ഡോണും ആയ തുരൈമുഖം തില്ലൈയിൽ നിന്നും അയാൾക് മോചനമില്ല. ചെമ്പൻ വിനോദാണ് ഈ വേഷത്തിലെത്തുന്നത്. ഒലിയും പ്രണയിക്കുന്നുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ പ്രശ്നങ്ങൾ പ്രണയത്തിൽ നേരിടുന്നവനാണ്. ഇവർ മൂന്നു പേരും പൊതു സുഹൃത്തും മുൻ പോലീസ് ഉദ്യോഗസ്ഥനയുമായ നടേശനിലൂടെയാണ് പിന്നീട് നേരിടുന്ന പ്രശ്ങ്ങളിൽ എത്തുന്നത്. നടേശനായി എത്തുന്നത് സമുദ്രക്കനിയാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഗൗതം മേനോനും ചിത്രത്തിൽ ഉണ്ട്. ആദ്യ പകുതിയിൽ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും പ്രണയ രംഗങ്ങളുമൊക്കെയാണ് നിറഞ്ഞിരിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ മറ്റൊരു അന്തരീക്ഷമാണ് . ആക്ഷനും സ്റ്റണ്ട് രംഗങ്ങളുമാണ് രണ്ടാം പകുതിയേ കൊഴുപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പോലെ തന്നെ അച്ചു രാജാമണിയുടെ സംഗീതവും ശ്രേധേയമാണ്. രോഹിണി .ഇമ്പ വല്ലിയായ സുഭിക്ഷ , മദിയായെത്തിയ കൃഷ കുറുപ്പ് തുടങ്ങിയവർ അവരുടേതായ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.
നിരവധി സർപ്രൈസുകൾ ഒരുക്കി ,ഒട്ടും പ്രതീക്ഷക്കാനും പ്രവചിക്കാനും പറ്റാത്ത വഴിത്തിരിവുകൾ വിജയ് മിൽട്ടൺ ഗോലി സോഡാ 2 വിൽ ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ,സമുദ്രക്കനി ചെയ്ത കഥാപാത്രത്തിന്റെ പഴയ കാല ജീവിതവും യുവാക്കളുടെ പ്രശ്‌നവും തമ്മിൽ ബന്ധിപ്പിക്കുന്നതും രോഹിണിയുടെ കഥ അവതരിപ്പിക്കുന്ന രീതിയും വേറിട്ട് തന്നെ നില്കുന്നു. എന്തിനും മേലെ സംവിധായകൻ വിജയ് മിൽട്ടന്റെ പാടവമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .
Goli soda 2 review
