Malayalam
അച്ഛന്‍ ഇപ്പോള്‍ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയമോ, ഫോളോ ചെയ്യാത്ത രാഷ്ട്രീയങ്ങളോ ഒന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. രാജ്യം നന്നായിട്ട് പോയാല്‍ മതി; ഗോകുല്‍ സുരേഷ്
അച്ഛന്‍ ഇപ്പോള്‍ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയമോ, ഫോളോ ചെയ്യാത്ത രാഷ്ട്രീയങ്ങളോ ഒന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. രാജ്യം നന്നായിട്ട് പോയാല്‍ മതി; ഗോകുല്‍ സുരേഷ്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കുടുംബം മുഴുവന്‍ സന്തോഷത്തിലാണ്. ഭാഗ്യ സുരേഷിന്റെ വിവാഹവും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയവുമെല്ലാം കൊണ്ടും ആഘോഷമാക്കുകയാണ് കുടുബം. ഈ വേളയില്‍ അച്ഛന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സമയത്ത് മകനും നടനുമായ ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളും അതിലെ മാറ്റത്തെ കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് താരം.
അച്ഛന്‍ തോറ്റതില്‍ സന്തോഷമേയുള്ളൂ, എനിക്കെന്റെ അച്ഛന്‍ കൂടെയുണ്ട്. അച്ഛന് സമ്മര്‍ദം കുറവാണ്. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടിട്ടില്ല. അച്ഛന്റെ ആയുസ് കൂടും’ എന്നായിരുന്നു ഗോകുല്‍ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി വിജയിച്ചതിന് ശേഷം, പഴയ തന്റെ സ്‌റ്റേറ്റ്‌മെന്റില്‍ വന്ന മാറ്റത്തെപ്പറ്റി പറഞ്ഞിരിക്കുകയാണ് ഗോകുല്‍.
അച്ഛന് ടെന്‍ഷന്‍ കൂടും. ജയിപ്പിച്ചുവിട്ട ജനങ്ങള്‍ക്ക് പ്രതീക്ഷ കൂടും. അച്ഛന്റെ ആരോഗ്യം കുറയും, ഉത്തരവാദിത്തങ്ങള്‍ കൂടും. അതുകൊണ്ട് തന്നെ അച്ഛന്‍ ഞങ്ങളുടെയടുത്ത് ചിലപ്പോള്‍ മുഷേട്ടയാകും. ആദ്യവും ഞാന്‍ തൃശൂര്‍ എടുക്കുമെന്ന് വിചാരിച്ചു. പക്ഷേ എടുത്തില്ല. പിന്നെ ചവിട്ടേറ്റ് കിടക്കുന്നയാള്‍ കേറിവരുമ്പോഴാണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുണ്ടാകുക’ എന്നും ഗോകുല്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അവതാരകയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍, അതിനുള്ള പ്രായവും പക്വതയും എനിക്ക് ഉണ്ടെങ്കില്‍ മാത്രം ചിലപ്പോള്‍ അറ്റന്‍ഡ് ചെയ്യും. അത് ഈ രാഷ്ട്രീയം തന്നെയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇന്നില്ലാത്ത ഏതെങ്കിലുമൊരു രാഷ്ട്രീയം എനിക്ക് ഒരു അമ്പത് വയസാകുമ്പോള്‍ ഉണ്ടാകുമോയെന്നും എനിക്കറിയില്ല.
അന്ന് നമുക്ക് നോക്കാം. രാജ്യത്തിന്റെ എന്തെങ്കിലും ആവശ്യത്തിന് നമ്മള്‍ ഗുണകരമായി വരുമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ തത്ക്കാലം അങ്ങനെ യാതൊരു ഉദ്ദേശവുമില്ല. അച്ഛന്‍ ഇപ്പോള്‍ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയമോ, ഫോളോ ചെയ്യാത്ത രാഷ്ട്രീയങ്ങളോ ഒന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. രാജ്യം നന്നായിട്ട് പോയാല്‍ മതി.’ ഗോകുല്‍ വ്യക്തമാക്കി.
നേരത്തെ നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തിലും ഗോകുല്‍ പ്രതികരിച്ചിരുന്നു.തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ, കൊടുക്കൂല’ എന്ന് നടി മുമ്പ് പറഞ്ഞതിന്റെ പേരിലായിരുന്നു നിമിഷയ്‌ക്കെതിരായ ആക്രമണം. നിമിഷയ്‌ക്കെതിരായ സൈബറാക്രമണത്തില്‍ വിഷമമുണ്ടെന്നായിരുന്നു ഗോകുല്‍ സുരേഷിന്റെ പ്രതികരണം. അതോടൊപ്പം തന്നെ സഹപ്രവര്‍ത്തകനാണെന്ന് പോലും ഓര്‍ക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുല്‍ വ്യക്തമാക്കിയിരുന്നു.
അച്ഛനില്‍ നിന്നും കേരളത്തിലും ഇന്ത്യയിലുള്ള ജനങ്ങള്‍ക്ക് ഗുണം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ആ ഗുണം ആളുകള്‍ വാങ്ങി എടുക്കണമെന്നും ഗോകുല്‍ സുരേഷ് പറയുന്നു. അച്ഛനെ മോശം പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ മന്ത്രി കസേരയില്‍ എത്തിയപ്പോള്‍ നല്ല വാക്കുകള്‍ പറഞ്ഞു കാണുന്നുണ്ട്. അച്ഛന്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും ആരും പറഞ്ഞിട്ടില്ല. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി പറയുകയാണ് ചെയ്തത്.
അച്ഛനെപ്പറ്റി മോശം പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം വന്നിട്ടുണ്ട്. അച്ഛന്റെ പിന്നില്‍ എന്നും നിശബ്ദ പിന്തുണയായി നിന്നിട്ടുള്ള പങ്കാളിയാണ് അമ്മ. അച്ഛന്‍ മന്ത്രി ആയെന്നു കരുതി മക്കളാരും അദ്ദേഹത്തിന്റെ ജോലിയില്‍ കയറി ഇടപെടില്ലെന്നും മന്ത്രിയുടെ മകന്‍ എന്ന നിലയിലല്ല ഒരു പൗരന്‍ മാത്രമായി നിന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുമെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
മാത്രമല്ല, അച്ഛന്‍ മന്ത്രികസേരയില്‍ എത്തിയതിനു ശേഷം അച്ഛനെ കണ്ടിട്ടില്ല എന്നും താരപുത്രന്‍ പറയുന്നു. ഇതുവരെ അച്ഛന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അച്ഛന്റെ പ്രായവും പക്വതയും അറിവും അനുഭവപരിചയവും വച്ച് നോക്കുമ്പോള്‍ ഞാന്‍ അതിന്റെ ഏഴ് അയലത്ത് എവിടെയും വന്നിട്ടില്ല. അച്ഛന്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ എനിക്ക് നല്ല അഭിപ്രായം എന്ന് തോന്നുന്നത് ഞാന്‍ പറയും എന്നല്ലാതെ ഞാന്‍ ഒന്നിലും ഇടപെടില്ല എന്നും അദ്ദേഹം പറഞ്ഞു.
