Malayalam Breaking News
ഗോകുല്‍ സുരേഷ് സംവിധായകനാകുന്നു; ആക്ഷന്‍ സിനിമയിൽ നായകനായി എത്തുന്നത് പൃഥ്വിരാജ്; വെളിപ്പെടുത്തി താരം!
ഗോകുല്‍ സുരേഷ് സംവിധായകനാകുന്നു; ആക്ഷന്‍ സിനിമയിൽ നായകനായി എത്തുന്നത് പൃഥ്വിരാജ്; വെളിപ്പെടുത്തി താരം!
മാതാപിതാക്കളുടെ പാത പിന്തുടർന്ന് മക്കളും സിനിമയിലേക്ക് എത്താറാണ് പതിവ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തുകയായിരുന്നു. മുദ്ദുഗൗ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവട് വെച്ചപ്പോയും സംവിധാനം തന്നെയായിരുന്നു ഗോകുലിന്റെ ലക്ഷ്യം. ഇപ്പോൾ ഇതാ സംവിധാനത്തെ കുറിച്ച് രു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്
ആനീസ് കിച്ചണില്‍ അതിഥിയായി ഗോകുല്‍ സുരേഷ് എത്തിയപ്പോളാണ് തുറന്നുപറഞ്ഞത് . 15 വര്‍ഷത്തിനുള്ളില്‍ താൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും സിനിമയിൽ നായകനായി പൃഥ്വിരാജ് എത്തുമെന്നും ഗ്ഗുൽ പറയുന്നു .ആക്ഷന്‍ ചിത്രമൊരുക്കാനാണ് ഗോകുലിന് താല്‍പര്യം. പൃഥ്വിരാജിന്റെ ടുത്ത ആരാധകനാണ് താനെന്നും ഗോകുല്‍ പറയുന്ന. പെട്ടെന്നൊന്നും സംവിധാനത്തിലേക്ക് തിരിയില്ലെന്നും അത് ചെയ്യാന്‍ പ്രാപ്തനായി എന്ന് തോന്നുന്ന സമയത്തായിരിക്കും സംവിധാനം ചെയ്യുകയെന്ന് നേരത്തെ മറ്റൊരു അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞിരുന്നു. പൃഥ്വി യും അഭിനയത്തിൽ നിന്ന് തന്നെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത് . ആദ്യം സംവിധാനം ചെയ്ത . ലൂസിഫർ പ്രേക്ഷകർക്കടയിൽ ചെറിയ ഒളമല്ല ഉണ്ടാക്കിയത്. ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
മുദ്ദുഗൗ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗോകുല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അഭിനയിപ്പിച്ച് പൊലിപ്പിക്കാന്‍ തനിക്കാവുമെന്ന് താരപുത്രന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെപ്പോലെയുള്ള ശരീരഭാഷ മാത്രമല്ല നിലപാടുകള്‍ പ്രകടിപ്പിക്കുന്ന കാര്യത്തിലും അച്ഛന്റെ അതേ രീതി തന്നെയാണ് ഗോകുല്‍ പിന്തുടരുന്നത്. വമ്പൻ വിജയങ്ങൾ ഒന്നും കൈവശം ഇല്ലെങ്കിലും ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന് സാധിച്ചിട്ടുണ്ട്.
അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ഗോകുലിനായിരുന്നു. 2018 ഇൽ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം ഗോകുൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2019 ഇൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഗോകുലിന് അതിഥി വേഷമായിരുന്നു.
Gogul suresh
