News
‘നയന്‍താരയെ പോലൊരു നടി ആകണം, ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ സംവിധാനം ചെയ്യണം’; ഗായത്രി സുരേഷ് പറയുന്നു
‘നയന്‍താരയെ പോലൊരു നടി ആകണം, ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ സംവിധാനം ചെയ്യണം’; ഗായത്രി സുരേഷ് പറയുന്നു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്.
ഇപ്പോഴിതാ തനിക്ക് നയന്‍താരയെ പോലൊരു നടി ആകണമെന്ന് പറയുകയാണ് ഗായത്രി സുരേഷ്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ‘കല്യാണരാമ’നൊരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കാന്‍ ആണ് ആഗ്രഹമെന്നും നടി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്.
‘നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാന്‍ സിനിമയെടുക്കുമ്പോള്‍ എന്റെ ആഗ്രഹം ‘കല്യാണരാമന്‍’ പോലെ ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നാണ്.
പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമയാണെങ്കില്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമാണ്. എന്നാല്‍ അതുപോലെ സീരിയസ് റോളുകള്‍ അല്ലാതെ എനിക്ക് കല്യാണരാമന്‍, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം. ഞാന്‍ പോസിറ്റീവിറ്റി മാത്രമേ സ്‌പ്രെഡ് ചെയ്യുകയുള്ളു,’ എന്നും ഗായത്രി പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ‘ജമ്‌നാപ്യാരി’ എന്ന ചിത്രത്തിലൂടെയാണ് നടി ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ‘ഒരേ മുഖം’, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ‘കരിങ്കുന്നം 6എസ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഗാന്ധര്‍വ’ എന്ന തെലുഗ് ചിത്രമാണ് നടി അവസാനം അഭിനയിച്ചത്.
