Connect with us

ആദര്‍ശ് വിവാഹിതനായി; അളിയന്‍സിന് സമ്മാനങ്ങളുമായി ഓടിയെത്തി ശങ്കർ; പിന്നാലെ ദേവുവിനെ ഞെട്ടിച്ച ആ വമ്പൻ സർപ്രൈസ്; ഞെട്ടലോടെ കുടുംബം!!

serial

ആദര്‍ശ് വിവാഹിതനായി; അളിയന്‍സിന് സമ്മാനങ്ങളുമായി ഓടിയെത്തി ശങ്കർ; പിന്നാലെ ദേവുവിനെ ഞെട്ടിച്ച ആ വമ്പൻ സർപ്രൈസ്; ഞെട്ടലോടെ കുടുംബം!!

ആദര്‍ശ് വിവാഹിതനായി; അളിയന്‍സിന് സമ്മാനങ്ങളുമായി ഓടിയെത്തി ശങ്കർ; പിന്നാലെ ദേവുവിനെ ഞെട്ടിച്ച ആ വമ്പൻ സർപ്രൈസ്; ഞെട്ടലോടെ കുടുംബം!!

ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന ഒരു പരമ്പരയാണ് ഗൗരിശങ്കരം. ഗൗരിയുമായുള്ള വിവാഹത്തിന് ശേഷം ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളായിരുന്നു പരമ്പരയുടെ ഇതിവൃത്തം.

2023 ജൂലൈ 3- നാണ് ഗൗരിശങ്കരം പരമ്പര ആരംഭിച്ചത്. ഏഷ്യാനെറ്റിൽ നിറഞ്ഞോടിക്കൊണ്ടിരുന്ന, നിറയെ ആരാധകരെ സ്വന്തമാക്കിയ പരമ്പര അപ്രതീക്ഷിതമായിട്ടായിരുന്നു അവസാനിപ്പിച്ചത്.

2024 ഡിസംബർ 27 നായിരുന്നു അവസാനത്തെ എപ്പിസോടോടുകൂടി പരമ്പര അവസാനിച്ചത്. ഗൗരിശങ്കരം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു.

അതേസമയം മലയാളത്തിലെ അറിയപ്പെടുന്ന ഒരു ടെലിവിഷൻ നടനാണ് കണ്ണൻ ബാലചന്ദ്രൻ. കണ്ണൻ ബാലചന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ മനസിലായില്ലെങ്കിലും ഗൗരിശങ്കരം പരമ്പരയിലെ ആദർശ് എന്ന് പറഞ്ഞാൽ മനസിലാകും. ഇപ്പോഴിതാ കണ്ണന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വിവാഹചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയത്. ദേവദാരു കൃഷ്ണയാണ് കണ്ണന്റെ ജീവിതസഖി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഗൗരിശങ്കരത്തിലെ നായകന്‍ ശങ്കറും, ധ്രുവനും കൂട്ടുക്കാരുമൊക്കെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ദേവുവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെയും കണ്ണന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പ്രണയവിവാഹമാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

താലികെട്ടിന് ശേഷം ഭാര്യയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു കണ്ണന്‍. പിന്നാലെ നിറചിരിയോടെ ദേവു കണ്ണനെ അനുഗ്രഹിച്ചു. ഇത് അധികം കണ്ടിട്ടില്ലല്ലോ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഒന്നിച്ച് റീല്‍സ് ചെയ്യാൻ ഇരുവര്‍ക്കും ഏറെ ഇഷ്ട്ടമാണ്. വിവാഹ ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ കാറില്‍ വെച്ചും ഇരുവരും റീല്‍ എടുത്തിട്ടുണ്ടായിരുന്നു. ദേവുവായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ ശേഷമുള്ള വീഡിയോ പങ്കുവെച്ചത്.

അതേസമയം തുടക്കത്തില്‍ മുരടനെപ്പോലെയായിരുന്നുവെങ്കിലും കഥാഗതി മാറുന്നതിന് അനുസരിച്ച് ആദര്‍ശും മാറുകയായിരുന്നു. അപ്രതീക്ഷിതമായാണ് ആദര്‍ശിന്റെ ജീവിതത്തിലേക്ക് വേണി കടന്ന് വന്നത്. പ്രതികാരബുദ്ധിയോടെയായിരുന്നു ആദര്‍ശ് വേണിയെ വിവാഹം ചെയ്തത്. തുടക്കത്തില്‍ പൊട്ടിപ്പെണ്ണായി എല്ലാവരെയും വെറുപ്പിച്ച് നടന്ന വേണി പിന്നീട് ആകെ മാറുകയായിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഗൗരിശങ്കരം പരമ്പര അവസാനിക്കുകയാണ് എന്ന വാർത്ത പുറത്തുവന്നത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ഗൗരിയും ശങ്കറുമായെത്തിയവര്‍ക്ക് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

പരമ്പര അവസാനിച്ചതില്‍ സങ്കടമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പരമ്പരയെക്കുറിച്ച് പോസ്റ്റിട്ടപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നിയിരുന്നുവെന്നും വീണ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു വീണയും ഹരിശങ്കറും വിശേഷങ്ങള്‍ പങ്കുവെച്ചത്. ആരും ഉദ്ദേശിച്ചത് പോലെയല്ല ക്ലൈമാക്‌സ് സംഭവിച്ചത്. പക്ഷേ, അങ്ങനെയൊരു കാര്യം ചെയ്യേണ്ടി വന്നു.

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും സെക്കന്‍ഡ് പാര്‍ട്ട് ആഗ്രഹിക്കുന്നുണ്ട് എന്നും വീണ പറഞ്ഞു. പുതിയ സീരിയലിനെക്കുറിച്ചുള്ള പ്രതീക്ഷകളും ഇരുവരും പങ്കുവെച്ചു. വീണ ഇതിനകം തന്നെ പുതിയ സീരിയലിൽ അഭിനയിച്ച് തുടങ്ങി. സൂര്യ ടിവിയിലാണ് ഹരിയുടെ പുതിയ പ്രൊജക്റ്റ്.

അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താനെന്ന് അദ്ദേഹം പറയുഞ്ഞു. പേര് ഫിക്സാക്കിയിട്ടില്ല, ആയിക്കഴിഞ്ഞാൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ക്ലൈമാക്‌സ് ഒരു സുഖകരമായിരുന്നില്ല, ഗൗരിയും ശങ്കറും കാണണമായിരുന്നു. ശങ്കറും ഗൗരിയും കണ്ടിട്ട് മോനുമായി കണ്ടിട്ടൊക്കെ ഒന്നിച്ചിട്ട് വേണമായിരുന്നു സീരിയല്‍ നിര്‍ത്താന്‍. നിങ്ങള്‍ മികച്ച ജോഡികളാണ്, നിങ്ങളെ ശരിക്കും മിസ് ചെയ്യും എന്നുമായിരുന്നു കമന്റുകള്‍.

പരമ്പര കഴിഞ്ഞതോടെ ലുക്ക് മാറിയോ എന്നായിരുന്നു ഹരിശങ്കറിനോട് ആരാധകര്‍ ചോദിച്ചത്. ഇത് വേറെ സീരിയലിന് വേണ്ടിയാണ്. അതിലെ ലുക്കാണ്. ഇടയ്‌ക്കൊരു മാറ്റമൊക്കെ വേണ്ടേയെന്നായിരുന്നു ഹരിശങ്കറിന്റെ മറുപടി. വീണയുടെ പുതിയ പരമ്പരയായ പഞ്ചാഗ്നിയിലേക്ക് അതിഥിയായി ശങ്കര്‍ വരണമെന്ന കമന്റുകളുമുണ്ടായിരുന്നു ലൈവിന് താഴെ.

അതെങ്ങനെയാണ് ശരിയാവുന്നത്, അതിലേക്ക് എനിക്ക് വരാനാവില്ലല്ലോയെന്നായിരുന്നു ഹരിശങ്കറിന്റെ മറുപടി. ഗൗരിയും ശങ്കറുമായുള്ള ഞങ്ങളുടെ യാത്ര ഇവിടെ അവസാനിച്ചിരിക്കുകയാണ്.

ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച് കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. കോആര്‍ടിസ്റ്റിനോടും, മറ്റ് ടീമംഗങ്ങളോടും തീര്‍ത്താല്‍ തീരാത്തത്ര നന്ദിയുണ്ട്. സീരിയല്‍ കണ്ട് ഞങ്ങളെയെല്ലാം പോത്സാഹിപ്പിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഫാന്‍സുകാരോടും നന്ദി പറയുന്നു.

നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും വലിയൊരു അംഗീകാരമാണ് ഞങ്ങള്‍ക്ക്. ഇങ്ങനെയൊരു അവസരം നല്‍കിയതിന് അണിയറപ്രവര്‍ത്തകരോട് നന്ദി പറയുന്നു എന്നുമായിരുന്നു വീണ കുറിച്ചത്.

ഗൗരിയും ശങ്കറും ഒന്നിച്ചുള്ള നിമിഷങ്ങള്‍ എന്നും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അവരൊന്നിക്കുന്ന നിമിഷങ്ങള്‍ കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങളോടെ പരമ്പര അവസാനിച്ചത്. അതില്‍ നിരാശയുണ്ടെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

More in serial

Trending