Connect with us

ഗാംഗുലി ഐപിഎല്ലിലേക്ക് -ഡൽഹി ക്യാപിറ്റൽസിൽ പുതിയ ചുമതല

Sports

ഗാംഗുലി ഐപിഎല്ലിലേക്ക് -ഡൽഹി ക്യാപിറ്റൽസിൽ പുതിയ ചുമതല

ഗാംഗുലി ഐപിഎല്ലിലേക്ക് -ഡൽഹി ക്യാപിറ്റൽസിൽ പുതിയ ചുമതല

വരും സീസണ്‍ ഐപിഎല്ലില്‍ തങ്ങളുടെ ഉപദേശകനായി ഇന്ത്യന്‍ ഇതിഹാസ താരം സൗരവ് ഗാംഗുലിയെ ഡെല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡെല്‍ഹി ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാംഗുലി ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.

ഗാംഗുലിയും ഓസീസ് ഇതിഹാസം റിക്കി‌പോണ്ടിംഗും ഐപിഎല്ലില്‍ ഒരുമിച്ച്‌ ഡ്രെസ്സിംഗ് റൂം പങ്കിടാന്‍ പോകുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്.നിലവില്‍ ഡെല്‍ഹിയുടെ പരിശീലകനാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. കളിച്ച്‌ കൊണ്ടിരുന്ന‌ സമയത്ത് ചിരവൈരികളായിരുന്ന ഇരുവരുടേയും സേവനം ഒരുമിച്ച്‌ ലഭിക്കുന്നത് ഇത്തവണ ഡെല്‍ഹിക്കും വളരെയധികം ഗുണം ചെയ്യും.

ഐപിഎല്ലില്‍ ഇതേ വരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ടീമെന്ന ചീത്തപ്പേര് ഡൽഹിക്കു ഇപ്പോഴും ഉണ്ട് .
ഈ ചീത്തപ്പേര് മാറ്റാൻ ഗാംഗുലി-പോണ്ടിംഗ് സഖ്യത്തിന്റെ റൂമിലെ സാന്നിധ്യം ഡെല്‍ഹിയെ സഹായിക്കുമെന്നാണ് സഹായിക്കുമെന്നാണ് ആരാധകരുടെ വലിയ പ്രതീക്ഷയും ആവേശവും .

ganguli as advisor in delhi capitals ipl team

More in Sports

Trending

Recent

To Top