Connect with us

സത്യത്തിൽ ഗംഗാധരൻ മുതലാളി ഒരു ചെറ്റയല്ല !! രമണൻ മുതലാളിയെ ചതിക്കുകയായിരുന്നു ?! അതിന് തെളിവുകളുമുണ്ട്…..

Malayalam Articles

സത്യത്തിൽ ഗംഗാധരൻ മുതലാളി ഒരു ചെറ്റയല്ല !! രമണൻ മുതലാളിയെ ചതിക്കുകയായിരുന്നു ?! അതിന് തെളിവുകളുമുണ്ട്…..

സത്യത്തിൽ ഗംഗാധരൻ മുതലാളി ഒരു ചെറ്റയല്ല !! രമണൻ മുതലാളിയെ ചതിക്കുകയായിരുന്നു ?! അതിന് തെളിവുകളുമുണ്ട്…..

സത്യത്തിൽ ഗംഗാധരൻ മുതലാളി ഒരു ചെറ്റയല്ല !! രമണൻ മുതലാളിയെ ചതിക്കുകയായിരുന്നു ?! അതിന് തെളിവുകളുമുണ്ട്…..

പഞ്ചാബി ഹൗസ് എന്ന സിനിമ കണ്ടിട്ടുള്ളവരിൽ ഭൂരിപക്ഷം പേരും മറക്കാൻ സാധ്യതയില്ലാത്ത നാമങ്ങളിലൊന്ന്, ഗംഗാധരൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ രമണന്റെ മൊതലാളി. കാര്യത്തിലേക്ക് വരാം. സത്യത്തിൽ രമണൻ പറയുന്നത് പോലെ അവന്റെ മൊതലാളി ഒരു ചെറ്റയല്ല. വളരെ പാവവും നിഷ്ക്കളങ്കനുമാണ് ഗംഗാധരൻ മുതലാളി. അതിന് കൃത്യമായ തെളിവുകളുമുണ്ട്.

അല്ലെങ്കിൽതന്നെ ഏതു നിമിഷവും മറുകണ്ടം ചാടുന്നവനായ ചതിയൻ രമണനെ എന്തിന് നാം പ്രേക്ഷകർ മുഖവിലക്കെടുക്കണം ?! കടക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിൽ സംഭവിച്ചു പോയ ചില ചെറിയ തെറ്റുകൾ കൊണ്ട് ഗംഗാധരൻ മുതലാളിയെ പ്രേക്ഷകരിൽ പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ബോട്ട് തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിൽ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന മുതലാളിയോട് എന്നും സ്നേഹവും സഹതാപവും മാത്രമേ എനിക്ക് തോന്നിയിട്ടൊള്ളൂ.. ഗംഗാധരൻ മുതലാളി ഒരു പാവമാണെന്ന്നും രമണൻ ഒരു ചെറ്റയാണെന്നും തെളിയിക്കാൻ പോന്ന കുറച്ച് സന്ദർഭങ്ങൾ ആ സിനിമയിലുണ്ട്.

രമണനെ കൂടെ കൂട്ടിയതിനു ശേഷമാണ് ഒരിക്കൽ ലക്ഷപ്രഭുവായിരുന്ന ഗംഗാധരൻ മുതലാളി കടക്കെണിയിലാകുന്നതെന്ന് തുടക്കത്തിലേ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മുതലാളിയുടെ ജീവിതമാർഗമായ ഒരേയൊരു ബോട്ടിലെ പ്രധാന പണിക്കാരനാണല്ലോ രമണൻ. മീൻ പിടിക്കാൻ കടലിലേക്ക് പോകുന്ന രമണൻ കൃത്യസമയത്ത് ഒരിക്കൽപ്പോലും തിരിച്ച്‌ എത്താറില്ലെന്നു മാത്രമല്ല, വരുന്നത് വളരെ കുറച്ച്‌ മീൻ കൊണ്ടാണ് താനും. അലസനും അലമ്പനും തിന്ന ചോറിന് നന്ദിയില്ലാത്തവനുമാണ് രമണൻ.

ഒരു ദിവസം പതിവിലും നേരത്തെ തന്നെ എത്തുന്ന രമണന്റെ മനസ്സിൽ വളരെ വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. നിങ്ങൾ ഓർക്കുന്നില്ലേ “മൊതലാളീ ചങ്ക ചക ചകാ” എന്നുള്ള ആ വിളി ?! ഒരൊറ്റ മീൻ പോലും കിട്ടാഞ്ഞിട്ടും എന്തൊരാവേശമായിരുന്നു ആ വിളിയിൽ. ശരിക്കും ഒരവസരം കാത്തിരിക്കുകയായിരുന്നു രമണൻ.

അതിന് വേണ്ടി കടലിൽ നിന്നും കിട്ടിയ അബോധാവസ്ഥയിലുള്ള ആ ചെറുപ്പക്കാരൻ ഒരു മത്സ്യകന്യകനാണെന്ന് പറഞ്ഞ് രമണൻ മുതലാളിയെ ആദ്യം തെറ്റിദ്ധരിപ്പിക്കുന്നു. പിന്നീട് ഓഗസ്റ്റ് 15 ന് ഇന്ത്യൻ പ്രെസിഡന്റിന്റെ കയ്യിൽ നിന്നും പതക്കം കിട്ടുമെന്ന് പറഞ്ഞു മൊതലാളിയെക്കൊണ്ട് ആ ചെറുപ്പക്കാരനെ ഹോസ്പിറ്റലിലേക്ക് എടുപ്പിക്കുന്നു. അവിടെ വെച്ച് വഴിയേ പോകുന്നവൻറെയൊക്കെ ഇടി കൊള്ളുന്നുണ്ട് നമ്മുടെ പാവം മുതലാളി. ക്ഷീണം കൊണ്ട് വിശ്രമിക്കുന്ന മുതലാളിയെ മരുന്ന് മേടിപ്പിക്കാൻ പറഞ്ഞുവിടുന്നു മനസ്സാക്ഷിയില്ലാത്ത രമണൻ. പിന്നീട് അവിടെ കിട്ടാനുള്ള ലക്ഷങ്ങളുടെ കള്ളക്കണക്ക് ഉണ്ടാക്കി വീണ്ടും രമണൻ തന്റെ മുതലാളിയെ കൊതിപ്പിക്കുന്നു. ക്രൂരമായ മനസ്സിനുടമയായ രമണൻ ഉള്ളുകൊണ്ട് അതെല്ലാം ആസ്വദിക്കുകയാണ്. യെസ്, രമണൻ ഈസ് എ സൈക്കോ..!!

കുറച്ചു നാളുകൾക്ക് ശേഷം ബോട്ട് ചോദിക്കാൻ പഞ്ചാബികളുടെ വീട്ടിലേക്ക് പോകാൻ പ്രചോദനം നൽകുന്ന രമണന്റെ ലക്ഷ്യം പഞ്ചാബികളെക്കൊണ്ട് മുതലാളിയുടെ കയ്യും കാലും തല്ലിയൊടിപ്പിക്കുക എന്നതായിരുന്നു. അന്ന് ഭാഗ്യം സോണിയയുടെ രൂപത്തിൽ വന്നത് കൊണ്ട് മൊതലാളി രക്ഷപ്പെട്ടു.
പക്ഷെ അവിടെ ചെന്ന സമയത്ത് “നിനക്ക് ബോട്ട് തരില്ല, നീ പഞ്ചാബികളോട് ഇത് കേരളമാണ് ഇവിടെ കിടന്നു വെലസിയാൽ തട്ടിക്കളയും എന്ന് പറഞ്ഞില്ലേ” എന്ന മനീന്ദർ സിംഗിന്റെ ചോദ്യത്തിന് മറുപടിയായി ‘എന്താണ് സാബ് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല!!’ എന്നും പറഞ്ഞു ഒഴിയാൻ നോക്കുന്ന ഗംഗാധരൻ മുതലാളിയെ നോക്കി രമണൻ പറയുന്നുണ്ട് “മൊതലാളി ഒരു വട്ടം പറഞ്ഞിട്ടുണ്ട് , മറന്നു പോയതാകും” എന്ന്. കൂടെ നിന്ന് ചതിക്കുകയാണ് രമണൻ.

ഇതിന് പിന്നിൽ, കടലിൽ പോകുന്ന രമണന് മുതലാളി ഷോഡ മേടിച്ചു കൊടുത്തില്ല എന്ന ഒരു കാരണം മാത്രമാണെന്ന് കരുതുന്നില്ല.. രണ്ടേമുക്കാൽ ലക്ഷം കടമുള്ള മുതലാളിയെ എങ്ങനേലും ഒഴിവാക്കി തൻറെ സ്വപ്നമായ ആ ബോട്ട് ചുളുവിൽ സ്വന്തമാക്കുക എന്നതായിരുന്നു രമണന്റെ യഥാർത്ഥ ലക്ഷ്യം.

പണ്ട് നന്ദഗോപാൽ മാരാർ പറഞ്ഞത് പോലെ “സത്യം.. ഒരിക്കൽ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും”
ഇനിയെങ്കിലും രമണൻ ഫാൻസ് ഇത് മനസ്സിലാക്കണം.

കടപ്പാട്: സിനിമ പാരഡിസോ ഗ്രൂപ്പ്

Gangadharan is not a cheater

More in Malayalam Articles

Trending

Recent

To Top