Malayalam
ക്ലൈമാസ്‌ക് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയായിരുന്നു, കണ്‍മണി അന്‍പോട് കാതലന്‍; പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ എത്ര രൂപ കൊടുത്തെന്നോ!; ഗണപതി പറയുന്നു
ക്ലൈമാസ്‌ക് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയായിരുന്നു, കണ്‍മണി അന്‍പോട് കാതലന്‍; പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ എത്ര രൂപ കൊടുത്തെന്നോ!; ഗണപതി പറയുന്നു
കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് കമല്‍ഹാസന്‍ നായകനായി 1980 ല്‍ പ്രദര്‍ശനത്തിന് എത്തിയ ഗുണ എന്ന സിനിമയിലെ കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം. മുന്‍പ് തന്നെ ഗുണയിലെ പല ഡയലോഗുകളും ഈ പാട്ടും ഹിറ്റായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു പ്രധാനപ്പെട്ട സന്ദര്‍ഭത്തില്‍ ഈ പാട്ട് വന്നപ്പോള്‍ സിനിമക്ക് അത് വളരെ ഗുണം ചെയ്യുകയും ചെയ്തു.
ഇപ്പോള്‍ ചിത്രത്തിന് വേണ്ടി ഈ പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണ് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും നടനുമായ ഗണപതി. ക്ലൈമാസ്‌ക് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയായിരുന്നുവെന്നു പാട്ട് പ്ലേ ചെയ്ത് കൊണ്ടാണ് വടം വലിച്ചതെന്നും പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നതിന് മുമ്പെ കണ്‍ മണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നുവെന്നും ഗണപതി പറയുന്നു. ക്യൂ സ്റ്റുഡിയോടാണ് പ്രതികരണം.
ലിറിക്കലായി ഷോര്‍ട് ബൈ ഷോര്‍ട് ചിദംബരത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കില്‍ സിനിമ ഇല്ല എന്ന് ചിദംബരം ആദ്യമെ പറഞ്ഞിരുന്നു. ഒരു സമയത്ത് റൈറ്റ്‌സ് കിട്ടുമോ ഇല്ലയോ എത്രയാകും ഇന്‍വെസ്റ്റ്‌മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. അഥവാ പാട്ട് കിട്ടിയില്ലെങ്കില്‍ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോഴും ഈ പാട്ടില്ലാചെ സിനിമ നടക്കില്ലെന്ന് കൃത്യമായി അറിയാമായിരുന്നു.
രാജ് കമലിന്റെ കയ്യില്‍ ആയിരുന്നില്ല റൈറ്റ് ഉണ്ടായിരുന്നതെന്നും സോണിയുടെ ഹിന്ദിയിലെ ഏതോ പ്രൊഡക്ഷന്‍ കമ്പനിയുടെ പക്കലായിരുന്നു പാട്ടെന്നും അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് തങ്ങള്‍ക്ക് റൈറ്റ്‌സ് കിട്ടിയതെന്നും ഗണപതി പറയുന്നു. ഏറ്റവും അവസാനമാണ് ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത്. അതിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ പിന്നെ പടം കവിയാന്‍ പോവുകയാണ്.
ഫൈനല്‍ ഡേയ്‌സ് ആണ്, അതിന്റെ മൊത്തം ഇമോഷന്‍സും ഞങ്ങള്‍ക്കുണ്ടായി. ആ പാട്ട് തന്നെയാണ് സിനിമയുടെ ഇംപാക്ടടും ഗണപതി പറഞ്ഞു. സ്‌ക്രിപ്റ്റിംഗ് കവിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് കേള്‍ക്കാറുണ്ടായിരുന്നുവെന്നും ഗണപതി പറഞ്ഞു. അയ്യായിരം പ്രാവശ്യമെങ്കിലും പാട്ട് കേട്ടിട്ടുണ്ടാകുമെന്നും അത് കൊണ്ട് തന്നെ മഞ്ഞുമ്മള്‍ ബോയ്‌സിന് മുഴുവന്‍ ഇതില്‍ ഏത് ഷോട്ടാണ് എവിടെയാണെന്നെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നും ഗണപതി പറഞ്ഞു.
