Connect with us

ആദ്യത്തെ സൗത്ത്-ഹോളിവുഡ് ക്രോസ്സ് ഓവർ സിനിമയ്ക്കായി അനുഷ്ക, മാധവൻ, ഗോപി സുന്ദർ ഒന്നിക്കുന്നു …

Malayalam Breaking News

ആദ്യമായി സൗത്ത് ഹോളിവുഡ് താരങ്ങൾ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പ്രധാന റോളിൽ മാധവനും അനുഷ്‌കയും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹേമന്ദ് മധുക്കർ ആണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഴുത്തുകാരനും പ്രൊഡ്യൂസറുമായ കൊന വെങ്കട്ട് ട്വിറ്ററിൽ ചിത്രത്തെക്കുറിച്ചുള്ള വിശദംശങ്ങൾ പങ്ക് വച്ചു.

തമിഴ്, ഹിന്ദി, തെലുങ്ക്‌, ഇംഗ്ലീഷ് ഭാഷകളിലെ അഭിനേതാക്കളെ ഒരുമിച്ച് സിനിമ ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അനുഷ്‌കയെ ഇതുവരെ കാണാത്ത ലുക്കിലായിരിക്കും പ്രേക്ഷകർ കാണുന്നത്. അംഗവൈകല്യമുള്ള കഥാപാത്രമാണ് അനുഷ്ക ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.ശാലിനി പാണ്ഡെ,അഞ്ജലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാർച്ചിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. കൊന വെങ്കട്ടും പീപ്പിൾ മീഡിയ ഫാക്ടറിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സിനിമയെപ്പറ്റി കൂടുതലായി ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

first south-hollywood cross over filim

More in Malayalam Breaking News

Trending

Recent

To Top