Connect with us

മഴ പോലെ പെയ്തിറങ്ങിയ പ്രണയ ഗന്ധം, യൂട്യൂബിൽ തരംഗമായി ‘ആദ്യ പ്രണയം’

Malayalam

മഴ പോലെ പെയ്തിറങ്ങിയ പ്രണയ ഗന്ധം, യൂട്യൂബിൽ തരംഗമായി ‘ആദ്യ പ്രണയം’

മഴ പോലെ പെയ്തിറങ്ങിയ പ്രണയ ഗന്ധം, യൂട്യൂബിൽ തരംഗമായി ‘ആദ്യ പ്രണയം’

പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ്. അത് ജീവിതത്തിലെ മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ്. ആദ്യമായി പ്രണയത്തിലാകുന്നതിൽ എല്ലായ്‌പ്പോഴും ഒരു മാന്ത്രികതയുണ്ട്. ആദ്യത്തെ പ്രണയം അതൊരു സുഖമുള്ള ഓര്‍മ്മയാണ്. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പറ്റാത്ത ഓര്‍മ്മ. ആദ്യ പ്രണയം പോലെ ജീവിതത്തില്‍ മധുരകരമായ മറ്റൊന്നില്ലെന്ന് പലരും പറയാറുണ്ട്.

അങ്ങനെ ആദ്യ പ്രണയമെന്നുള്ള ഒരു മ്യൂസിക് ആൽബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പേര് സൂചിപ്പിക്കന്നത് പോലെ ഒരു അമ്പല വാസി ആയ കൗമാരക്കാരന്റെ ആദ്യ പ്രണയാനുഭവമാണ് ഈ ആൽബത്തിന്റെ ഇതിവൃത്തം. ബ്ലിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം പുറത്തിറങ്ങിയത്. ആൽബം പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോൾ കാഴ്ചക്കാർ ഒരു ലക്ഷം കടന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്

കഥ ആരംഭിക്കുന്നത് കൗമാരക്കാരനായ ആൺകുട്ടിയിലും അവന്റെ ചിന്തകളിലും നിന്നാണ്. അവൻ ഒരു സ്ത്രീ രൂപത്താൽ ആകർഷിക്കപ്പെട്ടു, അങ്ങനെയൊരാൾ ഉണ്ടെന്ന് അവൻ വിശ്വസിക്കുന്നു. അവൻ അവളുടെ ഒരു രൂപം അവന്റെ മനസ്സിൽ ചിത്രീകരിക്കുന്നു. താൻ സേവിക്കുന്ന ക്ഷേത്രത്തിലെ “ദേവി” തന്നെ തന്റെ സ്നേഹം പോലെ ചിലപ്പോൾ അയാൾക്ക് തോന്നുമെങ്കിലും കുറേ മാസങ്ങൾക്കു ശേഷം അത് സ്വന്തം കപട മനസ്സ് ഉള്ളിൽ ഉണ്ടാക്കിയ ഒരു സങ്കല്പം മാത്രമായിരുന്നു എന്ന് അയാൾക്ക്‌ മനസിലായി. എങ്കിലും, അവൻ അവളെ പിന്തുടരാൻ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു.

ദേവിയെ അവൻ ഇഷ്ടപ്പെട്ടതിനെക്കാൾ കൂടുതൽ അവനെ ഇഷ്ടപ്പെടുന്ന ഒരു സുന്ദരിയായ യഥാർത്ഥ കൗമാരക്കാരി ചിത്രത്തിലേക്ക് വരുന്നു. കാഴ്ചയിൽ അവൾ ദേവിയെപ്പോലെയായിരുന്നു!!അവനെ സംബന്ധിച്ചിടത്തോളം, അവളുമായി യോജിക്കാൻ കുറച്ച് സമയമെടുത്തു, എന്നിരുന്നാലും,
താൻ വളരെക്കാലമായി തിരയുന്ന യഥാർത്ഥ പ്രണയത്തിന്റെ ഗന്ധം എന്താണെന്ന് അയാൾക്ക് പതുക്കെ മനസ്സിലായി. അതിനുശേഷം അവർ തങ്ങളുടെ മനോഹരമായ ജീവിതയാത്ര ആരംഭിക്കുകയാണ്

ഓർമ്മകൾക്ക് മധുരം കൂടുന്നു. പഴമയിലേക്ക് തിരിച്ച് കൊണ്ടുപോകുന്നുവെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഒരു സിനിമ കണ്ടിറങ്ങിയ ഫീലാണെന്നും പറയുന്നവർ കുറവല്ല. ആൽബത്തിലെ വരികളേയും ആലാപനത്തേയും അഭിനന്ദിക്കുന്നവരും ഏറെയാണ്.

ഗായകൻ മധുബാലകൃഷ്ണൻ, അനഘ മുരളി ,എന്നിവരാണ് ഗാനം ആലപിക്കുന്നത്. മിഥുൻ മോഹനും
ഗൗരികൃഷ്ണയുമാണ് ആൽബത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബദ്രിനാഥ് പാർവതി നായരുമാണ് ബാല താരങ്ങളെ അവതരിപ്പിച്ചത്. പാട്ടിന്റെ വരികളും മ്യൂസിക്കും ചെയ്തിരിക്കുന്നത് സുനിൽ എസ് പി.മ്യൂസിക് പ്രൊഡകഷൻ രോഹിത് ഗോപാലകൃഷ്ണൻ. ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ബിപിൻ ആർ. ഡി ഒ പി വിഷ്ണു പ്രഭാകർ

ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലിനെ ആസ്പദമാക്കി ഒരുക്കിയ ‘ശിഗ’ എന്ന മ്യൂസിക് ആൽബവും അടുത്തിടെ ബ്ലിസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരുന്നു. പുണ്യ നദിയായ ഗംഗ ദേവിയ്ക്ക് ശിവനോടുള്ള ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ കഥ പറയുന്ന ശിഗയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ മ്യൂസിക്ക് ആൽബം പോലെ തന്നെ ആദ്യ പ്രണയവും ഗംഭീര ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top