Bigg Boss
അവസാനം അവർ കണ്ടുമുട്ടി; പെണ്ണുകാണൽ ചടങ്ങ് ഗംഭീരമാക്കി താരങ്ങൾ; സന്തോഷം പങ്കുവെച്ച് അഭിഷേക്; വൈറലായി പൂജയുടെ വീഡിയോ!!
അവസാനം അവർ കണ്ടുമുട്ടി; പെണ്ണുകാണൽ ചടങ്ങ് ഗംഭീരമാക്കി താരങ്ങൾ; സന്തോഷം പങ്കുവെച്ച് അഭിഷേക്; വൈറലായി പൂജയുടെ വീഡിയോ!!
By
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരേദിവസം 6 വൈൽഡ് കാർഡുകൾ ഒരുമിച്ചത്തിയത് സീസൺ 6ൽ. വന്നതിൽ ഏറ്റവും മികച്ച വൈൽഡ് കാർഡുകളിൽ പ്രേക്ഷക ഹൃദയം കവർന്ന രണ്ട് മത്സരാർത്ഥികളാണ് അവതാരകയായ പൂജ കൃഷ്ണയും സോഷ്യൽമീഡിയ താരമായ അഭിഷേക് ശ്രീകുമാറും. ഹൗസിൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
എന്നാൽ സീസൺ ആറ് വ്യക്തമായും കൃത്യമായും മനസിലാക്കിയാണ് പൂജ ഹൗസിനുള്ളിലേക്ക് എത്തിയതെന്ന് ഹൗസിൽ കയറി ഒന്നാം ദിവസം മുതലുള്ള പൂജയുടെ പ്രകടനത്തിൽ നിന്നും പ്രേക്ഷകർക്ക് മനസിലായിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട്, വന്ന രണ്ടാം ദിവസം തന്നെ ഹൗസിനകത്തും പുറത്തും ചർച്ചയാകാൻ പൂജയ്ക്ക് സാധിച്ചു.
സംവാദം, ടാസ്കിനിടെ പൂജ നടത്തിയ പ്രകടനമായിരുന്നു ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്. പിന്നീട് തന്റെ നിലപാടുകൾ വ്യക്തമായി പറയുകയും ഫിസിക്കൽ ടാസ്കുകളിലടക്കം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത പൂജ ഹൗസിനുള്ളിലും പ്രിയങ്കരിയായി. എന്നാൽ അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പൂജയ്ക്ക് പടിയിറങ്ങേണ്ടി വന്നു. ശരീര അസ്വസ്ഥയെ തുടർന്നായിരുന്നു പൂജയ്ക്ക് ഷോയിൽ നിന്നും പിൻമാറേണ്ടി വന്നത്.
ഇപ്പോഴിതാ പൂജയുടെ ഫ്ലാറ്റിൽ ആദ്യമായി എത്തിയിരിക്കുകയാണ് അഭിഷേക്. മാത്രമല്ല തമാശയ്ക്കായി അനിയത്തിയെ കൂടി ഉൾപ്പെടുത്തി ഒരു പെണ്ണുകാണൽ ചടങ്ങും വീഡിയോയ്ക്കായി നടത്തി. അഭിഷേകിന് പൂർണിമ ചായ കൊടുക്കുന്ന രംഗങ്ങളൊക്കെ മനോഹരമായി ചിത്രീകരിച്ച് തന്റെ പുതിയ യുട്യൂബ് വീഡിയോയിൽ പൂജ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
കാർ സർവീസിന് കൊടുക്കാനായി കൊച്ചിയിൽ വന്നപ്പോഴാണ് അഭിഷേക് പൂജയുടെ ഫ്ലാറ്റ് സന്ദർശിച്ചത്. പൂജയെപ്പോലെ സഹോദരി പൂർണ്ണിമയും അവതാരകയാണ്. ഏറെ നേരം പൂജയുടെ ഫ്ലാറ്റിൽ ചിലവഴിച്ചശേഷം പൂജയുടെ ഭാവിവരനേയും കൂട്ടി നാലുപേരും ഭക്ഷണം കഴിക്കാനായി പുറത്ത് പോയി. ശേഷം മുൻ ബിഗ് ബോസ് താരം ആര്യയുടെ ഫ്ലാറ്റും മൂവരും സന്ദർശിച്ചു.
അങ്ങനെ അവസാനം ഞങ്ങൾ കണ്ടുമുട്ടി എന്നാണ് അഭിഷേകിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് പൂജയുടെ സഹോദരി പൂർണിമ കുറിച്ചത്. ഫോട്ടോ അതിവേഗത്തിൽ ശ്രദ്ധനേടി. പൂജയുടെ സഹോദരിയും അഭിഷേകും പെർഫെക്ട് മാച്ചാണെന്നാണ് ഏറെയും കമന്റുകൾ.
നിങ്ങൾ തമ്മിൽ ലവ്വാണോ തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്കും ഫോട്ടോയ്ക്കും ലഭിച്ചു. പൂജയുടെ അനിയത്തിയും അഭിഷേക് നല്ല ചേർച്ചയുണ്ട്. നടക്കുവാണേൽ നടക്കട്ടെ. അല്ലെ എന്നും സിഗ്മയായി നടന്നാൽ മതിയോ? എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ പൂജയുടെ സഹോദരിയുടെ ലുക്കിനെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.
എന്തായാലും തമാശക്കായി ചെയ്ത പെണ്ണുകാണൽ വീഡിയോ അഭിഷേകിന്റെയും പൂജയുടെയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ആർട്ടിസ്റ്റായ അഖിലുമായി പ്രണയത്തിലാണ് പൂജ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഖിലിനൊപ്പമുള്ള ലിപ് ലോക്ക് ചിത്രങ്ങൾ പൂജ പങ്കിട്ടത് വൈറലായിരുന്നു.
ആ ഫോട്ടോയ്ക്ക് ഏറ്റവും രസകരമായ കമന്റിട്ടത് അഭിഷേകായിരുന്നു. ഇതൊന്നും കണ്ടുനില്‍ക്കാനുള്ള ശേഷി തനിക്കില്ലെന്നാണ് തമാശയായി അഭിഷേക് കുറിച്ചത്. സിനിമാമോഹമാണ് അഭിഷേകിനെ ബിഗ് ബോസിലേക്ക് എത്തിച്ചത്.
അതേസമയം വിവാഹത്തെ കുറിച്ച് അഭിഷേക് മുൻമ്പ് പറഞ്ഞ വാക്കുകളും വൈറലാകുകയാണ്. വിവാഹം ഇപ്പോഴെ ഇല്ലെന്നായിരുന്നു അഭിഷേക് പറഞ്ഞത്. ‘പറ്റിയാളെ എന്ന് കണ്ടുപിടിക്കുന്നോ അന്ന് വിവാഹം കഴിക്കും. നിലവിൽ സിംഗിൾ ആണ്. മിക്കവാറും സിംഗിൾ ആയി ജീവിതം പോകുമെന്നാണ് തോന്നുന്നത്.
പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല, സിനിമയിലൊക്കെ അവസരത്തിന് നോക്കാമെന്നൊക്കെ വെച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോൾ വിവാഹം നോക്കുന്നില്ല. കല്യാണക്കാര്യത്തിൽ യഥാർത്ഥത്തിൽ കൺഫ്യൂഷനാണ്.
പ്രേമിക്കാനായിട്ടും വിവാഹം കഴിക്കാനായിട്ടും ഒരാളെ നോക്കുന്നില്ല. നല്ലൊരാൾ വരട്ടെ. നമ്മൾ ജീവിതത്തിൽ ആരെയെങ്കിലുമായി ഇടപകുമ്പോൾ ഷി ഈസ് ദി വൺ എന്ന് തോന്നുമല്ലോ, അപ്പോൾ ആലോചിക്കാം’, എന്നാണ് താരം പറഞ്ഞത്. ക്രഷ് ഉണ്ടോയെന്ന് ചോദിച്ചാൽ ക്രഷ് ഉണ്ട്. ഇല്ലെന്ന് പറഞ്ഞാൽ ഞാൻ കള്ളനായിപ്പോകും’, എന്നും അഭിഷേക് പറഞ്ഞു.