മയക്കുമരുന്നുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
Published on
നിരോധിത മയക്കുമരുന്ന് ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പിടിയിൽ . ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫറായ പ്രവര്‍ത്തിച്ച ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്റണിയാണ് ദേവികുളം പൊലീസിന്റെ പിടിയിലായത്.
മൂന്നാര്‍ വട്ടവട റോഡിലെ മാട്ടുപെട്ടി ഫോട്ടോ പോയന്റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
Continue Reading
You may also like...
Related Topics:Cinema