Connect with us

റഷ്യയിൽ ഇത് പെനാൾട്ടികളുടെ ലോകകപ്പ് , അതിന്റെ കാരണം…

Sports Malayalam

റഷ്യയിൽ ഇത് പെനാൾട്ടികളുടെ ലോകകപ്പ് , അതിന്റെ കാരണം…

റഷ്യയിൽ ഇത് പെനാൾട്ടികളുടെ ലോകകപ്പ് , അതിന്റെ കാരണം…

റഷ്യയിൽ ഇത് പെനാൾട്ടികളുടെ ലോകകപ്പ് , അതിന്റെ കാരണം…

ഇത്തവണത്തെ ലോകകപ്പ് പെനാല്ടികളുടേതാണ് . ഇതുവരെ പത്തു പെനാൾട്ടികളാണ് റഷ്യയിൽ അനുവദിക്കപ്പെട്ടത്. ഇന്നലെ മുഹമ്മദ് സല റഷ്യക്കെതിരെ സ്കോർ ചെയ്ത പെനാൽറ്റിയും ഉൾപ്പെടെയാണ് ഇത് . ലോകകപ്പിലെ ആദ്യ റൗണ്ട് അവസാനിച്ച് രണ്ടാം റൗണ്ട് തുടങ്ങുമ്പോഴേക്കാണ് ഇത്രയും പെനാൾട്ടികൾ അനുവദിക്കപ്പെട്ടത്. 2014 ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുഴുവൻ കഴിഞ്ഞപ്പോൾ 10 പെനാൾട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

പതിവിനു വിപരീതമായി ആകെ ഗോളുകളുടെ പത്തൊൻപത് ശതമാനവും പെനാൽറ്റിയാണ്‌ . . 10 പെനാൾട്ടികളിൽ രണ്ട് പെനാൾട്ടികൾ ലക്ഷ്യത്തിൽ എത്താതെയാണ് ഈ കണക്ക്. മെസ്സിയും കുയേവയുമാണ് പെനാൾട്ടി നഷ്ടപ്പെടുത്തിയ രണ്ട് പേർ. സലാ, റൊണാൾഡോ, ഗ്രീസ്മെൻ, സസി, യെഡിനാക്, മോഡ്രിച്, കഗാവ, ഗ്രാങ്ക്വിസ്റ്റ് എന്നിവരാണ് പെനാൾട്ടി ലക്ഷ്യം തെറ്റാതെ ഇതുവരെ സ്കോർ ചെയ്തത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സാന്നിദ്ധ്യമാണ് ഇത്രയും പെനാൾട്ടികൾ പിറക്കാനുള്ള കാരണം എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തപ്പെടുന്നത്.

fifa world cup 2018 and penalties

More in Sports Malayalam

Trending

Recent

To Top