Connect with us

റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയേറ്ററില്‍ കയറ്റില്ല, കോമ്പൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം; ഫിയോക്ക് പ്രസിഡന്റ്

general

റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയേറ്ററില്‍ കയറ്റില്ല, കോമ്പൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം; ഫിയോക്ക് പ്രസിഡന്റ്

റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയേറ്ററില്‍ കയറ്റില്ല, കോമ്പൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം; ഫിയോക്ക് പ്രസിഡന്റ്

തിയേറ്ററിനകത്ത് കയറി ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണെന്ന് അറിയിച്ച് തിയേറ്റര്‍ സംഘടനയായ ഫിയോക്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം. ‘തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്.

അത് സിനിമയുടെ കളക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദമുണ്ടായിരുന്നു. തിയേറ്റര്‍ കോമ്പൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം’,എന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

എല്ലാ തിയേറ്ററിലേയ്ക്കും അറിയിപ്പ് പോയിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയേറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ വിലക്കാന്‍ ഞങ്ങള്‍ക്കാകില്ല. അതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

ചിത്രങ്ങളുടെ റിലീസ് ദിവസവും അതിനടുത്തുള്ള ദിവസങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരൂപണവും ഇകഴ്ത്തലുകളും നടത്തുന്നത് പല സിനിമകളുടെയും കളക്ഷനെ ബാധിക്കുന്നുവെന്ന് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ തിയേറ്റര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. റിലീസിംഗ് ദിവസങ്ങളില്‍ തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്ന് ചിത്രത്തിന്റെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അവയുടെ മൂല്യമിടിക്കുന്ന രീതിയുലുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നായിരുന്നു കത്തില്‍ നിര്‍മ്മാതാക്കളുടെ ആവശ്യം.

ഒടിടി റിലീസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്തു 42 ദിവസം തികയും മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. മാര്‍ച്ച് 31നുള്ളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇളവുണ്ട്. ആ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒടിടിക്ക് നല്‍കാമെന്നും വിജയകുമാര്‍ അറിയിച്ചിട്ടുണ്ട്.

More in general

Trending

Recent

To Top