Connect with us

രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും, രമേശ്‌ നാരായൺ മാപ്പ് പറഞ്ഞത് മാതൃകാപരം; ഫെഫ്ക വിശദീകരണം തേടിയിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്‌ണൻ

Malayalam

രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും, രമേശ്‌ നാരായൺ മാപ്പ് പറഞ്ഞത് മാതൃകാപരം; ഫെഫ്ക വിശദീകരണം തേടിയിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്‌ണൻ

രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും, രമേശ്‌ നാരായൺ മാപ്പ് പറഞ്ഞത് മാതൃകാപരം; ഫെഫ്ക വിശദീകരണം തേടിയിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്‌ണൻ

പുരസ്കാരം സ്വീകരിക്കാതെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ഫെഫ്ക. സംഭവത്തിൽ രമേശ്‌ നാരായണിനോട് ഫെഫ്ക വിശദീകരണം തേടിയെന്നുമാണ് പുറത്ത് വരുന്ന വിവരം. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ്‌ നാരായണിന് വീഴ്ച സംഭവിച്ചു. അദ്ദേഹം പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നു. രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായൺ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

മാത്രമല്ല, ആസിഫ് അലിയുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുവെന്നും ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉണ്ണികൃഷ്ണൻ പറയുന്നു.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ജയരാജൻ നൽകിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണൻ ക്യാമറകൾക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാൽ ആസിഫ് അലിയെ അഭിവാദ്യം ചെയ്യാനോ ഒന്ന് പുഞ്ചിരിക്കാനോ ഒരു ഷേക്ക് ഹാൻഡ് നൽകാനോ രമേശ് നാരായണൻ തയ്യാറായില്ല.

പിന്നാലെ പ്രതികരണവുമായി രമേശ് നാരായണും രം​ഗത്തെത്തി. ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായണൻ പറയുന്നു. രമേഷ് നാരായണൻ എന്നല്ല സന്തോഷ് നാരായണൻ എന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏൽപ്പിച്ചിട്ട് പോയി.

ആസിഫ് തനിക്കാണോ, താൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പോലും പറഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാൽ അ പമാനിക്കുകയോ വി വേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആ ക്രമണത്തിൽ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending