Malayalam Breaking News
അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു….. പക്ഷേ പൃഥ്വി വന്ന് പറഞ്ഞാല്‍ എങ്ങനെ നോ പറയും: ഫാസില്‍
അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു….. പക്ഷേ പൃഥ്വി വന്ന് പറഞ്ഞാല്‍ എങ്ങനെ നോ പറയും: ഫാസില്‍
അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു….. പക്ഷേ പൃഥ്വി വന്ന് പറഞ്ഞാല്‍ എങ്ങനെ നോ പറയും: ഫാസില്‍
വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനില്‍ നിന്നും വീണ്ടും അഭിനേതാവിന്റെ കുപ്പായം അണിയുകയാണ് ഫാസില്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് ഫാസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കുന്നത്.
ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹം അഭിനയിക്കുന്നത്. നേരത്തെ അദ്ദേഹം അഭിനയിച്ചതും മോഹന്‍ലാലിനൊപ്പമായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു ഫാസില്‍ ഇതിന് മുമ്പ് അഭിനയിച്ചിരുന്നത്. എന്നാല്‍ ലൂസിഫറില്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. താത്പര്യമില്ലായിരുന്നെങ്കിലും പൃഥ്വിരാജ് വന്ന് പറഞ്ഞാല്‍ നോ പറയാന്‍ പറ്റില്ലെന്നായിരുന്നു ഫാസില്‍ പറയുന്നത്.
ചിത്രത്തില്‍ ഒരു പുരോഹിതന്റെ വേഷത്തിലാണ് ഫാസില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ ചെറിയൊരു വേഷമാണെന്നും മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നെന്നും മോഹന്‍ലാലുമായി രണ്ട് സീനാണ് തനിക്ക് ഉണ്ടായിരുന്നതെന്നും ഫാസില്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിന് അന്നും ഇന്നും തനിക്ക് മടിയുണ്ടായിരുന്നില്ലെന്നും ഫാസില്‍ പറഞ്ഞു. കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്.
Fazil about Prithviraj Lucifer