ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസിൽ എന്ന സംവിധായകന്റെ മികവ് മനസ്സിലാക്കാൻ . ചിത്രത്തിലെ പാട്ടുകളോടൊപ്പം തന്നെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരും കയ്യും നീട്ടി സ്വീകരിച്ചു. .മണിചിത്രത്താഴിലെ ആവാഹനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
ഫാസിലിന്റെ വാക്കുകൾ-‘
മണിചിത്രത്താഴിലെ ആവാഹനം പലരാത്രികൾ കൊണ്ട് എടുത്തതാണ്. മോഹൻലാലും ശോഭനയും അടക്കം എല്ലാ ആർട്ടിസ്‌റ്റുകളും സമയം നോക്കാതെ അതിൽ ഇൻവോൾവ്‌ഡ് ആയി. ടേക്കുകൾ ചെയ്യുക, ചെയ്യുക എന്നതുമാത്രമായിരുന്നു ചിന്ത. എത്രയെടുത്താലും മതിയാവാത്ത അവസ്ഥ. അതൊരു കൂട്ടായ്‌മയാണ്. ഒരാൾക്കായി കിട്ടുന്നതല്ല. നമ്മുടെ അഭിനേതാക്കൾ വളരെ ഇൻവോൾവ്‌ഡ് ആയാൽ സ്വാഭാവികമായും സംവിധായകനും അറിയാതെ അതിൽപെടും. ടെക്‌നീഷ്യൻസും ഇൻവോൾവ്‌ഡ് ആവും. സിനിമയിൽ കിട്ടുന്ന അസുലഭ നിമിഷങ്ങളാണത്’.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...