Connect with us

ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആ ‘ബോഡി ട്രാൻസ്ഫർമേഷൻ’ വീഡിയോ ശ്രീകുമാർ മേനോൻ ഒടിയനു വേണ്ടി പുറത്തു വിട്ടാൽ !!!

Malayalam Breaking News

ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആ ‘ബോഡി ട്രാൻസ്ഫർമേഷൻ’ വീഡിയോ ശ്രീകുമാർ മേനോൻ ഒടിയനു വേണ്ടി പുറത്തു വിട്ടാൽ !!!

ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആ ‘ബോഡി ട്രാൻസ്ഫർമേഷൻ’ വീഡിയോ ശ്രീകുമാർ മേനോൻ ഒടിയനു വേണ്ടി പുറത്തു വിട്ടാൽ !!!

ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആ ‘ബോഡി ട്രാൻസ്ഫർമേഷൻ’ വീഡിയോ ശ്രീകുമാർ മേനോൻ ഒടിയനു വേണ്ടി പുറത്തു വിട്ടാൽ !!!

മലയാള സിനിമയിൽ ഒടിയന് വേണ്ടി നടക്കുന്ന പ്രൊമോഷനുകൾക്കൊപ്പം ഒരു സിനിമയും ഇതുവരെ എത്തിയിട്ടില്ല. കാരണം പരസ്യ സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമായ ഒടിയന് എന്തൊക്കെയാണ് ആവശ്യം എന്ന് അദ്ദേഹത്തിനറിയാം. കല്യാൺ ജൂവല്ലറിയെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയ ശ്രീകുമാർ , സ്വന്തം ചിത്രത്തിന് പിന്തുടരുന്ന മാർക്കറ്റിങ് മുക്കാൽ ഭാഗവും വിജയിച്ചു കഴിഞ്ഞു.

എന്നാൽ ആരാധകർക്കുള്ള ചോദ്യം പ്രൊമോഷന്റ ഭാഗമായി ശ്രീകുമാർ മേനോൻ ഒരു സർപ്രൈസ് കാത്തുവച്ചിട്ടുണ്ടോ എന്നാണ്. മറ്റൊന്നുമല്ല , ഹിന്ദിയിൽ ആമിര്ഖാനും തമിഴിൽ സൂര്യയും ഹോളിവുഡിൽ ഒട്ടുമിക്ക നടന്മാരും ചെയ്യുന്ന ഒന്നാണ് ബോഡി ട്രാൻസ്ഫോർമേഷൻ . കഥാപാത്രത്തിനായി കഠിന പ്രയത്നത്തിലൂടെ സംഭവിച്ച മാറ്റങ്ങൾ സിനിമയുടെ പ്രൊമോഷനായി അണിയറ പ്രവർത്തകർ ഉപയോഗിക്കാറുണ്ട്.

ഒടിയൻ എന്ന ചിത്രത്തിനായി മോഹൻലാൽ ഒരു വര്ഷം മുൻപ് നടത്തിയ ട്രാൻസ്ഫർമേഷൻ വലിയ വാർത്ത ആയിരുന്നു. ഇരുപതു കിലോയോളം മാറ്റം ഇങ്ങനെ വരുത്തിയ ആളാണ് മോഹൻലാൽ . കഠിന പ്രയത്നത്തിലൂടെ മാസങ്ങൾ നീണ്ട എന്നാൽ പുറത്തറിയാത്ത രീതിയിലാണ് മോഹൻലാലിന് ശാരീരിക മാറ്റം സംഭവിച്ചത്.

മോഹൻലാലിൻറെ ബോഡി ട്രാൻസ്ഫർമേഷൻ വീഡിയോ ഫുറ്റേജ് ഉണ്ടെന്നു ശ്രീകുമാർ മേനോൻ അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നു. എങ്കിൽ ഇതുവരെ പുറത്തു വരാത്ത ആ വീഡിയോ , റിലീസ് ചെയ്തതിനു ശേഷമോ അതിനു തൊട്ടു മുൻപോ പുറത്തു വിടുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഈ ചോദ്യം ഉന്നയിച്ചത് സിനിമ ചർച്ചകൾക്ക് സജീവ ഇടമാകാറുള്ള മൂവി സ്ട്രീറ്റിൽ ശംഭുനാഥ് പ്രദീപ് ആണ് .

എന്നാൽ പലരും ഇതിനോട് പ്രതികരിച്ചിട്ടുള്ളത് , മേജർ സർജറിയിലൂടെ ആണ് മോഹൻലാലിന് രൂപ മാറ്റം സംഭവിച്ചതെന്നും അത്തരം വീഡിയോ എങ്ങനെ പുറത്തു വിടും എന്നുമാണ്. ശ്രീകുമാർ മേനോൻ ഒരിക്കൽ മാത്രമേ ആ വീഡിയോ ഫുറ്റേജ് ഉണ്ടെന്നു അവകാശപ്പെട്ടതെന്നതും അതൊരിക്കലും പുറത്തു വിടില്ലെന്ന് പറഞ്ഞതും ഇത്തരമൊരു പ്രൊമോഷന് സാധ്യത ഇല്ലെന്നു ചൂണ്ടികാട്ടുന്നു.

എന്തായാലും ആരാധകർ അത്ര നിരാശരാകേണ്ട കാര്യമില്ല. കാരണം , ശ്രീകുമാർ മേനോന്റെ പരസ്യ ബുദ്ധി തീർച്ചയായും ഒടിയനിൽ എവിടെയും പ്രതീക്ഷിക്കാം.

fans eagerly waiting for mohanlals body transformation

More in Malayalam Breaking News

Trending

Recent

To Top