Actress
രശ്മിക കള്ളം പറയുന്നു, പണത്തിന് വേണ്ടി എന്തും ചെയ്യുകയാണ്; നടിയ്‌ക്കെതിരെ രംഗത്തെത്തി ആരാധകര്‍
രശ്മിക കള്ളം പറയുന്നു, പണത്തിന് വേണ്ടി എന്തും ചെയ്യുകയാണ്; നടിയ്‌ക്കെതിരെ രംഗത്തെത്തി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.
രശ്മിക അഭിനയിച്ച ഒരു പരസ്യമാണ് താരത്തിന് തലവേദനയായി മാറിയിരിക്കുന്നത്. മക്‌ഡൊണാള്‍ഡ് ചിക്കന്‍ കഴിച്ച് ആസ്വദിക്കുന്ന രശ്മികയുടെ പരസ്യങ്ങളാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയുടെ പുതിയ പരസ്യം എത്തിയതോടെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും രൂക്ഷമായത്.
താന്‍ വെജിറ്റേറിയന്‍ ആണെന്ന് രശ്മിക ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് രശ്മിക കള്ളം പറയുന്നതായി ആരാധകര്‍ തന്നെ ഇപ്പോള്‍ പറയുന്നത്. രശ്മിക നുണ പറയുന്നു എന്നാണ് ആരാധകര്‍ അടക്കം പ്രതികരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ ബര്‍ഗര്‍ കഴിച്ച് ജങ്ക് ഫുഡ് ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുകയാണ് താരം ചെയ്യുന്നത്.
പണത്തിന് വേണ്ടി സെലിബ്രിറ്റികള്‍ക്ക് എന്തും ചെയ്യുയുകയാണെന്ന നിലയില്‍ ശക്തമാകുന്നുണ്ട് വിമര്‍ശനം. സെലിബ്രിറ്റികള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് കഴിക്കുന്നില്ലെന്നും എന്നാല്‍ ആരാധകര്‍ അനാരോഗ്യകരമായ ശീലങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണ് രശ്മിക ഇപ്പോള്‍ നേരിടുന്നത്.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പരസ്യത്തിന് കമന്റിട്ട് നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്. താരത്തിന്റെ പരസ്യവും ഇതിനൊപ്പം താന്‍ വെജിറ്റേറിയന്‍ ആണെന്ന് പറയുന്ന ഭാഗവും വരുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ആരാധകര്‍ അടക്കം താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ടെങ്കിലും സംഭവത്തില്‍ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.