Connect with us

നിഖില വിമൽ ഇനി ഫഹദ് ഫാസിലിന്റെ നായിക ..

Malayalam Breaking News

നിഖില വിമൽ ഇനി ഫഹദ് ഫാസിലിന്റെ നായിക ..

നിഖില വിമൽ ഇനി ഫഹദ് ഫാസിലിന്റെ നായിക ..

നിഖില വിമൽ ഇനി ഫഹദ് ഫാസിലിന്റെ നായിക ..

ലവ് 24*7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് നിഖില വിമൽ. ആദ്യ ചിത്രത്തിന് ശേഷം തമിഴിൽ സജീവമായ നിഖില തിരിച്ചെത്തിയത് അരവിന്ദന്റെ അധിതികളിലൂടെയാണ്. ഇപ്പോൾ സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചത്രത്തിൽ നായികയായി എത്തുന്നു.

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പിആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റിയ ചെറുപ്പക്കാരനായി ഫഹദ് എത്തുന്നു. ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെപിഎസി ലളിത, സബിതാ ആനന്ദ്, മറിമായം മഞ്ജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സിനിമയിൽ നിഖിലയെ കൂടാതെ മറ്റുരണ്ട് സ്ത്രീകഥാപാത്രങ്ങൾ കൂടിയുണ്ട്. ഈ രണ്ടു വേഷവും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും.ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് സിനിമ നിർമ്മിക്കുന്നത്. ജൂലൈ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. പുതിയ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്.

fahad fazil and nikhila vimal in sathyan anthikad movie

More in Malayalam Breaking News

Trending