Connect with us

കയ്യെത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിച്ച ഞാൻ ഇനിയും ചിലപ്പോൾ അത് അവർത്തിച്ചേക്കാം – ഫഹദ് ഫാസിൽ

Malayalam Breaking News

കയ്യെത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിച്ച ഞാൻ ഇനിയും ചിലപ്പോൾ അത് അവർത്തിച്ചേക്കാം – ഫഹദ് ഫാസിൽ

കയ്യെത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിച്ച ഞാൻ ഇനിയും ചിലപ്പോൾ അത് അവർത്തിച്ചേക്കാം – ഫഹദ് ഫാസിൽ

പതിനെട്ടാം വയസിൽ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ അരങ്ങേറിയ ഫഹദ് ഫാസിൽ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന വിധത്തിലാണ് അപ്രത്യക്ഷൻ ആയത്. എന്നാൽ ഗംഭീര തിരിച്ചുവരവാണ് താരം രണ്ടാം വരവിൽ നടത്തിയത്.

ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലയിസ്, അന്നയും റസൂലും, ആമേന്‍, ഇമ്മാനുവല്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ, മഹേഷിന്റെ പ്രതികാരം, ബാംഗ്ലൂര്‍ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍, ഞാന്‍ പ്രകാശന്‍, കുമ്ബളങ്ങി നൈറ്റ്സ്.ഫഹദിന്റെ അത്ഭുതപ്പെടുത്തല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമാപാരമ്ബര്യമുള്ളവര്‍ക്ക് മാത്രമാണോ അഭിനയം എന്നൊരു ചോദ്യം ഫഹദിന് നേര്‍ക്കുയര്‍ന്നു. അതിന് ഫഹദിന്റെ ഉത്തരമിങ്ങനെ. ‘ഞാന്‍ മൂന്നുവര്‍ഷം കഷ്ടപ്പെട്ടിട്ടാണ് ചാപ്പാകുരിശ് ചെയ്തത്. ഇന്നുവരെയും അച്ഛന്റെ മേല്‍വിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല. സിനിമ അതിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. സത്യസന്ധമായി ഈ കലയെ സ്‌നേഹിക്കുന്ന ആര്‍ക്കും സിനിമയിലെത്താം.’

‘കൈ എത്തും ദൂരത്തു കഴിഞ്ഞ് പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പോയി. ആ യാത്രയായിരിക്കാം എന്നെ മാറ്റിമറിച്ചത്. എട്ടുവര്‍ഷം ഒറ്റയ്ക്ക് , വേറൊരു രാജ്യത്ത്. അതൊരു അനുഭവമായിരുന്നു. ചിലപ്പോള്‍ കൈ എത്തും ദൂരത്തില്‍ നിങ്ങളെക്കൊണ്ട് മോശം പറയിപ്പിച്ച ഞാന്‍ പില്‍ക്കാലത്ത് അത് വീണ്ടും ആവര്‍ത്തിച്ചേക്കാം. ഇതൊരു ജീവിതയാത്രയാണ്.’ ഫഹദ് പറഞ്ഞു.

അതിരനാണ് പുറത്തിറങ്ങാനിരിക്കുന്ന ഫഹദിന്‍റെ പുതിയ ചിത്രം. സായ് പല്ലവിയാണ് ചിത്രത്തില്‍ ഫഹദിന് നായികയായി എത്തുന്നത്. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

fahad fazil about his career

More in Malayalam Breaking News

Trending