Connect with us

നസ്രിയയുമൊത്തുള്ള ആ സീൻ ഞാൻ ചോദിച്ച് വാങ്ങിയതാണ്; കാരണം തുറന്ന് പറഞ്ഞ് ഫഹദ്

Malayalam Breaking News

നസ്രിയയുമൊത്തുള്ള ആ സീൻ ഞാൻ ചോദിച്ച് വാങ്ങിയതാണ്; കാരണം തുറന്ന് പറഞ്ഞ് ഫഹദ്

നസ്രിയയുമൊത്തുള്ള ആ സീൻ ഞാൻ ചോദിച്ച് വാങ്ങിയതാണ്; കാരണം തുറന്ന് പറഞ്ഞ് ഫഹദ്

ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് അൻവർ റഷീദ് തിരിച്ചെത്തുകയാണ്. ഉസ്താദ് ഹോട്ടലായിരുന്നു അൻവർ റഷീദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തിയ ചിത്രം കൂടിയാണ് ട്രാൻസ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഇരുവരും ഒന്നിച്ചുള്ള സീൻ ഏറെ ശ്രദ്ധ നേടിയിരുന്നു

ചിത്രത്തിലെ നസ്രിയയുമൊത്തുള്ള ഒരു രംഗം താന്‍ അമല്‍ നീരദിനോട് ചോദിച്ച് വാങ്ങിയതാണെന്ന് ഫഹദ് പറയുന്നു. ‘എന്നോടു പറയുന്നതിനു മുമ്പേ നസ്രിയയോട് അന്‍വര്‍, ട്രാന്‍സിലെ എസ്തര്‍ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശകരമെന്നു തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. നസ്രിയയുമായുള്ള എന്റെ സ്ലോ മോഷന്‍ സീന്‍ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍…ഇറ്റ്‌സ് റിയലി എക്‌സൈറ്റിങ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

fahad

More in Malayalam Breaking News

Trending

Recent

To Top