Connect with us

അവരൊക്കെ പേടിച്ചു ഓടി ഒളിച്ചപ്പോൾ ,നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം സുരക്ഷയൊന്നും നോക്കാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ, ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

Malayalam

ഡോ.വന്ദന ദാസ് എന്ന പുഞ്ചിരി നിത്യസ്മരണയിലേക്കു മറഞ്ഞിരിക്കുകയാണ്. വന്ദനയുടെ മരണത്തിന്റെ ഓർമകൾ ഇപ്പോഴും ഓരോ മലയാളികളെയും ദുഖത്തിലാഴ്ത്തുകയാണ്.

ഇപ്പോഴിതാ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

കുറിപ്പ് ഇങ്ങനെയാണ്

ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്. കൂടെ വർക്ക്‌ ചെയ്ത ഹൗസ് സർജൻ. ആ ഡോക്ടർ കിംസ് ‘ . ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
Dr വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..

അവരൊക്കെ പേടിച്ചു ഓടി ഒളിച്ചപ്പോൾ ,
നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം സുരക്ഷയൊന്നും നോക്കാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ.

ആ വ്യക്തി കേവലം ഒറ്റയ്ക്കാണ് കൊലയാളിയെ തള്ളി മാറ്റിയതും ഡോക്ടർ വന്ദനയെ തോളിലേറ്റി പുറത്തോട്ട് കൊണ്ടുപോയതും. അതിനാൽ തന്നെ അക്രമിയുടെ ആക്രമണം അദ്ദേഹത്തിനും ഏറ്റിരുന്നു. എന്നാൽ ഒരിടത്തും അദ്ദേഹത്തെ കുറിച്ച് ആരും പറഞ്ഞും പരാമർശിച്ചും കണ്ടില്ല.

പോരാളി ഷാജി അടക്കമുള്ള ഇടത് കൂലിയെഴുത്ത് പേജുകളും പ്രൊഫൈലുകളും പരിക്കേറ്റ കൊലപാതകിയുടെ കൂടെ വന്ന, സഖാവിനെ കുറിച്ചും പരിക്കേറ്റ പോലീസുകാരെ കുറിച്ചും നിറുത്താതെ വാചാലമായപ്പോൾ ആരും നിസ്വാർത്ഥനായ ഈ യുവ ഡോക്ടറെ കുറിച്ച് അറിഞ്ഞില്ല. അല്ലെങ്കിലും ഇതാണ് ഈ ലോകം.

പ്രിയ ഷിബിൻ, പരിക്കുകൾ ഭേദമായി എത്രയും വേഗം കർമ്മമണ്ഡലത്തിലേയ്ക്ക് മടങ്ങി വരൂ. നിങ്ങളെ പോലുള്ള നിസ്വാർത്ഥരെയാണ് ഇവിടെ ആവശ്യം. സഹജീവിക്ക് ഒരു അപകടം പറ്റുമ്പോൾ സ്വന്തം ജീവനെ കുറിച്ച് ഓർക്കാതെ അവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകില്ല. അത് അപൂർവ്വമായി ചിലർക്കേ ഉണ്ടാകൂ. അത് താങ്കൾക്ക് ഉണ്ട്.

Big Salute Dr Muhammad Shibin 🙏🙏🙏

കടപ്പാട്: Sasi Kumar Ambalathara ചേട്ടൻ്റെ പോസ്റ്റിനെ ആധാരമാക്കി എഴുതിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top