Connect with us

സ്വന്തം വകുപ്പിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നല്കാൻ കഴിയാത്ത കെടുകാര്യസ്ഥതയെ ജാള്യതയോടെ മറയ്ക്കുന്നു! എത്ര മാത്രം തരം താണ മാനസികാവസ്ഥയാണ് ഇവർക്കുള്ളത്; നിങ്ങളുടെ പ്രസ്താവന കൊണ്ട് അപമാനിക്കപ്പെട്ടത് ആതുരസേവനം എന്ന പ്രൊഫഷനാണ്, ആരോഗ്യ പ്രവർത്തകരുടെ ആത്മാഭിമാനമാണ്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

Malayalam

ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വീണാ ജോർജ്ജ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

എത്ര നിസാരമായാണ് ഈ സ്ത്രീ അതിദാരുണമായ ഒരു സംഭവത്തെ നോക്കി കാണുന്നതെന്ന് നോക്കൂ! എത്ര അപക്വമാണ് അവരുടെ പ്രതികരണം ! പോലീസ് വകുപ്പിൻ്റെ പാളിച്ചകളെ മറയ്ക്കാൻ ഒരു യുവ ഡോക്ടറുടെ എക്സ്പീരിയൻസ് ഇല്ലായ്മ ഉയർത്തിക്കാണിച്ച് ഭരണകൂടത്തെ വെള്ളപ്പൂശാൻ ശ്രമിക്കുന്നു; സ്വന്തം വകുപ്പിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നല്കാൻ കഴിയാത്ത കെടുകാര്യസ്ഥതയെ ജാള്യതയോടെ മറയ്ക്കുന്നു. എത്ര മാത്രം തരം താണ മാനസികാവസ്ഥയാണ് ഇവർക്കുള്ളത് .
ഡോ. വന്ദനയുടെ എക്സ്പീരിയൻസിനെ കുറിച്ച് വാചാലയായ അന്തം മന്ത്രിണിയോട് ഒന്ന് ചോദിക്കട്ടെ – ഒരു അക്രമിയുടെ അക്രമത്തിന് മുന്നിൽ മുട്ടുമടക്കി ചിതറി ഓടിയ ആ പോലീസുകാർക്ക് ഇപ്പറയുന്ന എക്സ്പീരിയൻസ് ബാധകമല്ലായിരുന്നോ? NEET പരീക്ഷയ്ക്ക് ബുദ്ധിശക്തിയാണ് നോക്കുന്നത് സ്ത്രീയേ, അല്ലാതെ കായികക്ഷമതയല്ല. അഞ്ച് വർഷം മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത് അനാറ്റമിയാണ്, അല്ലാതെ മാർഷ്യൽ ആർട്സ് അല്ല. കായികക്ഷമത നോക്കി പോലീസ് സേനയിലെടുത്ത നാലഞ്ച് പോലീസുകാർക്ക് കീഴ്പ്പെടുത്താൻ കഴിയാത്ത ലഹരിക്കടിമയായ ഒരുത്തനെ ഒരു കൊച്ചു പെൺകുട്ടി എങ്ങനെ പ്രതിരോധിക്കാനാണ്? അതൊക്കെ സഭയെന്ന ചരടിൽ കെട്ടി രാഷ്ട്രീയത്തിൽ ഇറക്കിയ നിങ്ങൾക്ക് എങ്ങനെ മനസ്സിലാവാനാണ് അല്ലേ?

സഭയുടെ ചെലവിൽ കിട്ടിയ സീറ്റും വോട്ടും വച്ച് നേടിയെടുത്ത മന്ത്രിക്കസേരയ്ക്ക് എന്ത് നീതിബോധമാണ് ഉണ്ടാവുക? നിങ്ങളിലെ നെല്ലും പതിരും തിരിച്ചറിഞ്ഞിരുന്ന ജേർണ്ണലിസ്റ്റ് എത്ര വേഗത്തിലാണ് വെറും ക്യാപ്സ്യൂൾ വിഴുങ്ങി അന്തം കമ്മിണിയായി മാറിയത്. ശരിക്കും പരിതാപകരമായ പതനം തന്നെയാണത്. നിങ്ങളെ പോലെ വകതിരിവ് ഇല്ലാത്തവർ ഈ ജനാധിപത്യ പ്രക്രിയയ്ക്ക് ആകമാനം അപമാനം. സ്വന്തം വകുപ്പിലുള്ള ആരോഗ്യ പ്രവർത്തകയുടെ രക്തസാക്ഷിത്വത്തിനു മേലെ ചവിട്ടി നിന്നു വേണം സ്വന്തം കഴിവുകേടും ആഭ്യന്തരത്തിൻ്റെ വീഴ്ചയും മറയ്ക്കാൻ അല്ലേ? നിങ്ങളുടെ ഈ ഒരൊറ്റ പ്രസ്താവന കൊണ്ട് അപമാനിക്കപ്പെട്ടത് ആതുരസേവനം എന്ന പ്രൊഫഷനാണ്. ആയിരകണക്കിന് വരുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മാഭിമാനമാണ്.
Shame on you Mrs.Hon . Health Minister of Kerala, Smt .Veena George.

Continue Reading
You may also like...

More in Malayalam

Trending