Connect with us

നിന്റെ തിളക്കമുള്ള കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു :സഹോദരിയുടെ വികാരനിർഭരമായ സ്മരണാഞ്ജലി..

News

നിന്റെ തിളക്കമുള്ള കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു :സഹോദരിയുടെ വികാരനിർഭരമായ സ്മരണാഞ്ജലി..

നിന്റെ തിളക്കമുള്ള കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു :സഹോദരിയുടെ വികാരനിർഭരമായ സ്മരണാഞ്ജലി..

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ് പുട്ട് നു സഹോദരിയുടെ വേദനയിൽ കുതിർന്ന സ്മരണാഞ്ജലി .തിങ്കളാഴ്ച ബന്ധുക്കളുടെ സാന്നിധ്യത്തിൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സഹോദരി ശ്വേതാ സിങ് കൃതിയുടെ ഫേസ് ബുക്ക് പോസ്റ് പങ്കു വച്ചത് സഹോദരന്റെ ഒരിക്കലും മറക്കാനാകാത്ത ഒരുപിടി നല്ല ഓര്മകളായിരുന്നു .”എന്റെ മകനെ ശരീരം കൊണ്ടുള്ള നിന്റെ അസാന്നിധ്യത്തെ ഞാൻ ഉൾക്കൊള്ളുന്നു .എനിക്കറിയാം നീ ഒരുപാടു വേദനിച്ചിരുന്നു .എനിക്കറിയാം നീ ഒരു പോരാളിയായിരുന്നു .ധീരമായി തന്നെ പോരാടിക്കൊണ്ടിരുന്നു .

ക്ഷമിക്കു എന്റെ കുട്ടി .നീ കടന്നു പോയ എല്ലാ വേദനകളുമോർത്തു ഞാൻ ദുഖിക്കുന്നു .എനിക്ക് കഴിയുമായിരുന്നെങ്കിൽ നിന്റെ വേദനകളെല്ലാം ഏറ്റെടുത്തു എന്റെ സന്തോഷങ്ങളെല്ലാം നിനക്ക് തന്നേനെ .നിന്റെ തിളക്കമുള്ള കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു .നിന്റെ നിഷ്കളങ്കമായ ചിരി നിന്റെ ഹൃദയത്തിന്റെ ശുദ്ധതയാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത് .എന്റെ കുട്ടീ നിന്നെ ഞങ്ങൾ സ്നേഹിച്ചുകൊണ്ടിരിക്കും ,പഴയതിലുമേറെ …ഇപ്പോൾ നീ എവിടെയാണോ സന്തോഷവാനായിരിക്കുന്നത് അവിടെ നിറഞ്ഞമനസ്സോടെ അവിടെയുണ്ടാകുക .നീ അറിയുക എല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു,സ്നേഹിക്കുന്നു …

എക്കാലവും നീ സ്നേഹിക്കപ്പെട്ടുകൊണ്ടേ ഇരിക്കും .എന്റെ എല്ലാ പ്രിയപ്പെട്ടവർക്ക് വേണ്ടിയും കുറിക്കുന്നു …എനിക്കറിയാം ഇത് പരീക്ഷണ സമയമാണ് പക്ഷെ എപ്പോഴായാലും നമുക്ക് സാദ്ധ്യതകൾ ഉണ്ട് .രണ്ടു ചോയ്‌സുകൾ ..വെറുപ്പിന് മുകളിൽ സ്നേഹത്തെ തിരഞ്ഞെടുക്കണം .കോപത്തിനും വിധ്വെഷത്തിനും മുകളിൽ ദയയും സഹാനൂഭൂതിയും തിരഞ്ഞെടുക്കുക .സ്വാർഥതയ്ക്കു നിസ്വാർഥതയെ പകരം വയ്ക്കുക .

പൊറുക്കുക ……പൊറുക്കുക നിങ്ങളോടു തന്നെയും മറ്റുള്ളവരോടും എല്ലാവരോടും …എല്ലാവരും അവരവരോട് തന്നെ പൊരിഞ്ഞ പോരാട്ടത്തിലാണ് ..നിങ്ങൾ നിങ്ങളോടു തന്നെ ദയവുള്ളവരാകുക.അതേപോലെ തന്നെ മറ്റുള്ളവരോടും എല്ലാവരോടും ..ഒരു കാരണവശാലും ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടക്കാതിരിക്കുക ….” ശ്വേതാ സിങ് കൃതിയുടെ സന്ദേശം സ്വയം മുറിപ്പെടുത്തുന്നവർക്കുള്ള ഒരു മഹത്തായ സന്ദേശം കൂടിയാണ് ….
അമേരിക്കയിലുള്ള ശ്വേതയ്ക്ക് സഹോദരന്റെ മരണാന്തര ചടങ്ങുകളിൽ പങ്കു ചേരാൻ കഴിഞ്ഞില്ല.

facebook post

More in News

Trending

Recent

To Top