Connect with us

കോക്ക് എവിടെ ആണോ ഉള്ളത് അവിടെ..സമയം,സ്ഥലം പ്രശ്നമില്ല, ഈ ഓഫര്‍ കേരളത്തില്‍ നാലാള്‍ കാണുന്ന ഏത് ചാനലിനും ഏറ്റെടുക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ അഖില്‍ മാരാർ

Malayalam

കോക്ക് എവിടെ ആണോ ഉള്ളത് അവിടെ..സമയം,സ്ഥലം പ്രശ്നമില്ല, ഈ ഓഫര്‍ കേരളത്തില്‍ നാലാള്‍ കാണുന്ന ഏത് ചാനലിനും ഏറ്റെടുക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ അഖില്‍ മാരാർ

കോക്ക് എവിടെ ആണോ ഉള്ളത് അവിടെ..സമയം,സ്ഥലം പ്രശ്നമില്ല, ഈ ഓഫര്‍ കേരളത്തില്‍ നാലാള്‍ കാണുന്ന ഏത് ചാനലിനും ഏറ്റെടുക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ അഖില്‍ മാരാർ

ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ നടി രമ്യ സുരേഷിനെതിരെ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ എത്തിയിരുന്നു. പിന്നാലെ ഇന്നലെ അഖിലിന് മറുപടിയുമായി അശ്വന്തുമെത്തി.

ഇപ്പോഴിതാ അശ്വന്തിന്റെ മെയില്‍ ഷോവനിസ്റ്റ് പിഗ് വിളിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖില്‍ മാരാരുടെ മറുപടി.

കോക്കിനും, കോക്കിന്റെ ആരാധകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. അഖില്‍ മാരാരെ കോക്കണ്ണന്‍ എടുത്ത് ഉടുത്ത് ഭിത്തിയില്‍ ഒട്ടിക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണാവസരം. മുന്‍പ് സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊച്ചിയില്‍ വരാന്‍ കഴിയാത്തത് കൊണ്ട് ഒഴിഞ്ഞു മാറിയ കോക്കിനു വേണ്ടി ഞാന്‍ ഒരു ഓഫര്‍ വെയ്ക്കുന്നുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.


കോക്ക് എവിടെ ആണോ ഉള്ളത് അവിടെ..രാവിലെയോ രാത്രിയിലോ. സമയം ,സ്ഥലം പ്രശ്ന്മല്ല. നേരിട്ട് സംവദിക്കാം. ഈ ഓഫര്‍ കേരളത്തില്‍ നാലാള്‍ കാണുന്ന ഏത് ചാനലിനും ഏറ്റെടുക്കാം. കോക്ക് തയ്യാര്‍ ആണോ എന്ന് ആരാധകര് ചോദിക്കുക. മറുപടി മുട്ടാ പോക്ക് ന്യായങ്ങള്‍ നിരത്തി ഒഴിവാക്കരുത്. അതിന് കഴിയുന്നില്ല എങ്കില്‍ ഇരുട്ടില്‍ ഇനി വീഡിയോ ഇടുമ്പോള്‍ എന്നെ കുറിച്ച് പറയാന്‍ കുറച്ചു കൂടി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. ഞാന്‍ മാങ്ങാ കച്ചവടം നടത്തി നടന്നവന്‍ എന്ന് പരിഹസിച്ച നിനക്ക് മാങ്ങ മാത്രമല്ല പലതും ചെയ്തിട്ടുണ്ട് . ഇനിയുള്ള വീഡിയോയില്‍ എതും എടുക്കാമെന്നും അഖില്‍ പറയുന്നു.

ജീവിക്കാന്‍ വേണ്ടി പ്ലസ് ടു പഠിച്ച സമയം മുതല്‍ ടുട്ടോറിയല്‍ അധ്യാപനം കോളേജ് കഴിഞ്ഞപ്പോള്‍ ആദ്യം ചെയ്തത് വീട് കയറിയുള്ള പ്രാഡക്ട് വില്‍പന, നാല് ദിവസം കഴിഞ്ഞപ്പോള്‍ മെഡിക്കല്‍ റെപ് ആയുള്ള ജോലി ലഭിച്ചപ്പോള്‍ വിട്ടു.
1.മരുന്ന് കച്ചവടം(CIpla,Lupin Pharma,Allergan (Botox))

 1. നാട്ടില്‍ ഒരു ജ്യൂസ് കട(ആല്‍ക്കമിസ്റ്റ്)
  3.മൊബൈല്‍ കച്ചവടം(olx വഴി)
 2. വസ്തു കച്ചവടം(അധികം നടന്നിട്ടില്ല)
 3. വണ്ടി കച്ചവടം
 4. ഓഹരി വിപണി (വലിയ രീതിയില്‍ ചെയ്തു .ദിവസം 2ലക്ഷം നേടുകയും അതിന്റെ പത്ത് ഇരട്ടി കൊണ്ട് കളയുകയും(
 5. കൃഷി(വാഴ 1000ഏത്തന്‍250 ഞാലി പൂവന്‍250പൂവന്‍,ചേന,ചെമ്പ് ഇടകൃഷി)
 6. കോഴി കച്ചവടം(കരി കോഴി വീട്ടില്‍ 120ഓളം)
 7. ടെറസില്‍ പച്ചക്കറി കൃഷി
 8. വണ്ടിയില്‍ മാങ്ങ,തേങ്ങ,തുടങ്ങി വിറ്റാല്‍ ലാഭം കിട്ടുന്നവ.
 9. ദുല്‍ഖര്‍ ഉത്ഘാടനം ചെയ്ത ഒരു സ്വകാര്യ മാളിന്റെ construction head
 10. മല്‍സ്യ കച്ചവടം(പാറ ക്കുളം വരെ വറ്റിച്ച് മീന്‍ പിടിച്ച്)
 11. ക്രിക്കറ്റ് ഗസ്റ്റ് കളിക്കാന്‍ പോയി ലഭിച്ച വരുമാനം…
  14.ടവറില്‍ ഡീസല്‍ അടിക്കുന്ന ജോലി..
  (Total contract)
  ഈ മുകളില്‍ പറഞ്ഞത് എന്തും എടുക്കാം. അടുത്ത വീഡിയോയില്‍ എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

പൊതു പ്രവര്‍ത്തനം ജോലി അല്ലാത്തത് കൊണ്ട് അത് പറയുന്നില്ല. കൊട്ടാരക്കരയില്‍ NSS താലൂക്ക് യൂണിയനേ എതിര്‍ത്തു നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന കരയോഗ അംഗങ്ങളെ എതിര്‍ത്തു കേന്ദ്ര മന്ത്രി ആയ കൊടിക്കുന്നില്‍ നല്‍കിയ ഓഫറുകള്‍ വേണ്ടെന്ന് വെച്ചു കമ്മ്യൂണിസ്റ്റ് ഗ്രാമം ആയ പ്രദേശത്ത് ബ്ലോക് പഞ്ചായത്തില്‍ സ്വതന്ത്രന്‍ ആയി മത്സരിച്ച എന്നോട് ഫെയ്‌സ്ബുക്കില്‍ വന്ന് ഫേക്ക് അക്കൗണ്ടില്‍ നാല് തെറി വിളിച്ചാല്‍ ഞാന്‍ പേടിക്കും എന്നൊക്കെ കരുതിയാല്‍ അത് അല്പം കടുത്തു പോകില്ലേ എന്നാണ് അഖില്‍ മാരാര്‍ ചോദിക്കുന്നത്.

ആക്ഷേപിക്കാന്‍ ഇനിയും ഉണ്ട്. ഏതാണ്ട് പത്താം ക്ലാസ് വരെ ഏഴോളം വാടക വീട്ടില്‍ ആയിരുന്നു താമസം. ഒന്ന് മുതല്‍ നാലാം ക്ലാസ് വരെ ഒരു വയലിലെ വീട്ടില്‍ ആയിരുന്നു. മഴക്കാലത്തു വീട്ടില്‍ വെള്ളം കയറിയാല്‍ ഞങള്‍ മറ്റുള്ളവരുടെ വീടിന്റെ ചായിപ്പിലും തൊഴുത്തിലും ആണ് കിടന്നിട്ടുള്ളത്.. അന്ന് കേട്ട ആക്ഷേപവും പരിഹാസവും ഒന്നും ഇന്ന് ഞാന്‍ കേള്‍ക്കുന്നില്ല എന്നതാണ് സത്യം. അത് കൊണ്ട് പശു തൊഴുത്തില്‍ കിടന്ന അഖില്‍ എന്ന് വിളിക്കാം. തെണ്ടി അഖില്‍ എന്നോ അഭയാര്‍ത്ഥി അഖില്‍ എന്നോ വിളിക്കാം. ഇടയ്ക്ക് 3വര്‍ഷം ഒരു ഹരിജന്‍ കോളനിയില്‍ ആയിരുന്നു. അത് കൊണ്ട് കോളനി അഖില്‍ എന്നും വിളിക്കാം എന്നും അകഖില്‍ മാരാര്‍ പറയുന്നു.

നിലപാടുകള്‍ ആണ് ചിലര്‍ക്ക് പ്രശ്‌നം രാജ്യത്തിനൊപ്പം, സംസ്‌കാരത്തിനൊപ്പം, നന്മയ്‌ക്കൊപ്പം, സത്യത്തിനൊപ്പം..അതിന്റെ പേരില്‍ ആര് എന്ത് പറഞ്ഞാലും അവാര്‍ഡ് ആയി മാത്രമേ എടുക്കു. സ്വര്‍ണ്ണം പെട്ടെന്നൊരു ദിവസം തിളങ്ങിയതല്ല. ഒരു ലോഡ് മണ്ണില്‍ നിന്നും വേര്‍ തിരിച്ചെടുത്തു. കഴുകി മാറ്റി. ആലയിലെ തീയില്‍ ചുട്ടു പഴുപ്പിച്ച് ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ചു.. മണ്ണില്‍ കിടന്നപ്പോഴും ,ആലയിലെ തീയില്‍ ചുട്ടു പഴുത്തപ്പോഴും ,ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ചിട്ടും സ്വര്‍ണ്ണത്തിന് വേദനിച്ചില്ല. ഇതെല്ലാം ഭാവിയില്‍ താന്‍ തിളങ്ങാന്‍ വേണ്ടി ആണല്ലോ എന്ന സന്തോഷം മാത്രം എന്നു പറഞ്ഞാണ് അഖില്‍ മാരാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More in Malayalam

Trending