Connect with us

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്

Malayalam

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ഹിഗ്വിറ്റ,ചൂളൈമേടിലെ ശവങ്ങള്‍,തിരുത്ത്,പര്യായകഥകള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, പഞ്ചകന്യകകള്‍, ഭീമച്ചന്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എന്‍.എസ് മാധവന്‍.1948 ല്‍ എറണാകുളത്താണ് അദ്ദേഹത്തിന്റെ ജനനം.

മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ല്‍ ഐ.എ.എസ് ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി ആയിരുന്നു.

കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്‍, വി.പി. ശിവകുമാര്‍ സ്മാരക കേളി, തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു. ഡല്‍ഹിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ ഷീലാ റെഡ്ഡി. മകള്‍ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന്‍.

More in Malayalam

Trending