എന്റെ ഉമ്മാന്റെ പേര് ടീസർ റിലീസ് ചെയ്തു ദുൽഖർ സൽമാൻ …, ടീസർ റിവ്യൂ വായിക്കാം ,വീഡിയോ കാണാം!!!
തീവണ്ടിക്കു ശേഷം ടോവിനോ തോമസ് നായകനാകുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോക്കൊപ്പം ഉർവശിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.
ഹമീദ് എന്ന യുവാവ് തന്റെ അമ്മയെ തേടിയിറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം. ടീസറിലും ഈ പ്രമേയം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഹമീദ് എന്ന യുവാവായി എത്തുന്നത് ടോവിനോ ആണ്. സാധാരണക്കാരനായ , അനാഥനായ ഒരു ചെറുപ്പക്കാരനാണ് ഹമീദ്. ഉർവശി , മാമുക്കോയ , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ ,സിദ്ദിഖ് ,ശാന്തി കൃഷ്ണ തുടങ്ങിയവരെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. പുതുമുഖ താരം സായ് പ്രിയ ദേവ നായികയായെത്തുന്നു .
സംവിധായകൻ ജോസ് സെബാസ്ത്യനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്..സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...