Connect with us

കണ്ണും മനസ്സും നിറച്ച് ‘എന്റെ ഉമ്മാന്റെ പേര്’; റിവ്യൂ വായിക്കാം

Malayalam Movie Reviews

കണ്ണും മനസ്സും നിറച്ച് ‘എന്റെ ഉമ്മാന്റെ പേര്’; റിവ്യൂ വായിക്കാം

കണ്ണും മനസ്സും നിറച്ച് ‘എന്റെ ഉമ്മാന്റെ പേര്’; റിവ്യൂ വായിക്കാം

കണ്ണും മനസ്സും നിറച്ച് ‘എന്റെ ഉമ്മാന്റെ പേര്’; റിവ്യൂ വായിക്കാം

വ്യത്യസ്തമായ ഒരു കഥാതന്തു പ്രേക്ഷകർക്ക് പകർന്നു നൽകിയ സിനിമയായാണ് ‘എന്റെ ഉമ്മാന്റെ പേര്’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്ന് തന്നെ കരുതാം.

ഒരു ഉമ്മയുടെയും മകന്റെയും കഥ പറയുന്ന ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ്. അച്ഛനെ നഷ്ട്ടപ്പെട്ട മകൻ തന്റെ അമ്മയെയും മറ്റു ബന്ധുക്കളെയും തേടി നാട്ടിലെത്തുന്നതും അന്വേഷിക്കുന്നതും വളരെ രസകരമായാണ് ജോസ് സെബാസ്റ്റ്യൻ അവതരിപ്പിച്ചിരിക്കുന്നത്. തമാശയുടെ മേമ്പൊടി ചേർത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.

ബാപ്പയുടെ മരണശേഷം സ്നേഹിച്ച പെണ്ണിൻറെ വീട്ടുകാരും കൈ ഒഴിയുന്ന അവസ്ഥയെത്തിയപ്പോൾ ലോകവിവരമില്ലാത്ത ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെയും ബന്ധുക്കളെയും അന്വേഷിച്ചിറങ്ങുകയും അമ്മയായ ഐഷുമ്മയുടെ അടുത്തെത്തി ചേരുകയും ചെയ്യുന്നു.ഐഷുമ്മയായാണ് ഉർവശി എത്തുന്നത്. പിന്നീട് ഹമീദിന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉർവ്വശി ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണിത്.തമിഴ് താരം സായിപ്രിയ ദേവാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണ, മാമുക്കോയ, ഹരീഷ് കണാശൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി മൂവീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ente ummante peru review

More in Malayalam Movie Reviews

Trending

Recent

To Top