Connect with us

‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

Bollywood

‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

പ്രേക്ഷകർക്ക് സുപരിചിതയാണ് കങ്കണ റണാവത്ത്. ലോക്‌സഭാ എംപി കൂടിയായ കങ്കണ സംവിധാനം ചെയ്ത ‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്. ഇന്ദിരാ ഗാന്ധിയായി കങ്കണ എത്തുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്.

1975 മുതൽ 77 വരെ ഇന്ത്യയിൽ ഉണ്ടായ എമർജൻസി കാലഘട്ടത്തിനെ കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ഇന്ദിരാ ഗാന്ധി ആയുള്ള കങ്കണയുടെ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ശ്രേയസ് താപ്‌ഡെയാണ് അടൽ ബിഹാരി ബാജ്‌പേയി ആയി വേഷമിടുന്നത്.

മലയാളി താരം വിശാഖ് നായർ വിശാഖ് നായർ ചിത്രത്തിൽ സഞ്ജീവ് ഗാന്ധിയായി എത്തും. അനുപം ഖേർ, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക്, ലാറി ന്യൂയോർക്കർ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് ചിത്രം വിവാ​ദത്തിൽപ്പെട്ടിരുന്നു.

ശിരോമണി അകാലിദൾ ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രം​ഗങ്ങളുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. സമുദായം വോട്ടിന് പകരം ഖലിസ്ഥാൻ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസിൽ നിന്ന് ഇറക്കി വെ ടിവെച്ചു കൊ ല്ലുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായും ഹർജിയിൽ പറഞ്ഞിരുന്നു.

More in Bollywood

Trending