Social Media
ചില കാര്യങ്ങളിൽ വിഷമമുണ്ട്. ചില കാര്യങ്ങളിൽ സന്തോഷമുണ്ട്. വിഷമമുള്ള കാര്യങ്ങൾ എനിക്ക് ആരുമായി പങ്കുവെക്കാൻ ഇഷ്ടമല്ല; എലിസബത്ത് ഉദയൻ
ചില കാര്യങ്ങളിൽ വിഷമമുണ്ട്. ചില കാര്യങ്ങളിൽ സന്തോഷമുണ്ട്. വിഷമമുള്ള കാര്യങ്ങൾ എനിക്ക് ആരുമായി പങ്കുവെക്കാൻ ഇഷ്ടമല്ല; എലിസബത്ത് ഉദയൻ
ഇപ്പോൾ പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് എലിസബത്ത് ഉദയൻ. ആദ്യ കാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് പരിചിത ആയിരുന്നത്. നടനെ താൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് ആണെന്നും താൻ ആണ് വിവാഹത്തിലേയ്ക്ക് നിർബന്ധിച്ചതെന്നുമെല്ലാം എലിസബത്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ബാലയുമായി പിരിഞ്ഞ ശേഷം അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. കഴിഞ്ഞ ദിവസം എലിസബത്ത് നാട്ടിൽ അവധിയ്ക്ക് എത്തിയിരുന്നു. ഇപ്പോഴിതാ താരം അവധി കഴിഞ്ഞ് അഹമ്മദാബാദിലേയ്ക്ക് മടങ്ങുകയാണ്. മടക്കയാത്രയ്ക്ക് മുമ്പായി വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.
എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
വീണ്ടും നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയിരിക്കുകയാണ്. ലീവ് കഴിഞ്ഞു. അഹമ്മദാബാദിലേക്ക് തിരികെ പോവുകയാണ്. വീഡിയോയിൽ എന്റെ സംസാരത്തിൽ ആ.. ഈ.. എന്നൊക്കെ ഭയങ്കര കൂടുതലായി ഉണ്ട്. എന്റെ നോർമൽ സംസാരത്തിലും അതുണ്ട്. കുറേയൊക്കെ ആളുകൾ പറഞ്ഞു. ഞാൻ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. സംസാരിക്കുന്നതിനിടെ പല കാര്യങ്ങളും ചിന്തിക്കുന്നത് കൊണ്ടാകാം ഇത്തരം ഡിസ്റ്റർബൻസുകൾ വരുന്നത്.
നാട്ടിലേയ്ക്ക് വരുന്നത് എന്റെ സന്തോഷം ആയതിനാലാണ് പറഞ്ഞത്. ആൾക്കാർ പറയുന്നത് ഭയങ്കര വിഷമത്തിലാണ്, സന്തോഷിക്കുന്നതായി കാണിക്കുകയാണ് എന്നൊക്കെയാണ്. ഞാൻ ദിവസവും വന്നിരുന്ന് കരയണോ? എനിക്ക് ചില കാര്യങ്ങളിൽ വിഷമമുണ്ട്. ചില കാര്യങ്ങളിൽ സന്തോഷമുണ്ട്. വിഷമമുള്ള കാര്യങ്ങൾ എനിക്ക് ആരുമായി പങ്കുവെക്കാൻ ഇഷ്ടമല്ല. പക്ഷെ സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാൻ ഇഷ്ടമാണ്.
എനിക്ക് യൂട്യൂബ് ചാനലും ഫെയ്‌സ്ബുക്ക് ചാനലുമൊക്കെ ഒരുപോലെ മാനേജ് ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എനിക്കതിൽ സന്തോഷമുണ്ട്. വീഡിയോകൾ പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷം ലഭിക്കുന്നുണ്ട്. നെഗറ്റീവ് ഇടുന്നവർക്ക് കമന്റിടുമ്പോൾ സന്തോഷം കിട്ടുന്നുണ്ടാകും. ഇപ്പോൾ ജോലിത്തിരക്കുണ്ട്. അതുകൊണ്ട് കമന്റുകൾ വായിക്കാൻ സാധിക്കാറില്ല. അതിനാൽ അത്ര വിഷമം തോന്നാറില്ല.
രണ്ട് മൂന്ന് ദിവസം ലീവ് കിട്ടിയപ്പോൾ എല്ലാ കമന്റുകളും വാർത്തകളും കണ്ടു. ഞാൻ ഇട്ട വീഡിയോകൾക്ക് ഇങ്ങനെ വാർത്ത വന്നുവോ എന്ന് കരുതിപ്പോയി. ഞാൻ മൂന്ന് ദിവസത്തേയ്ക്ക് വന്നതിനെപ്പറ്റിയും വാർത്തകൾ കണ്ടു. ഞാൻ എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കിൽ എന്റെ ഫെയ്‌സ്ബുക്കിലോ യൂട്യൂബ് ചാനലിലോ ആയിരിക്കും പങ്കുവെക്കുക.
യൂട്യൂബ് ചാനലുകളിൽ ഞാൻ അത് പറഞ്ഞു, ഇത് പറഞ്ഞുവെന്നൊക്കെ ക്ലിക്ക് ബൈറ്റുകൾ കണ്ടാൽ എന്റെ ചാനലിൽ കൂടി വന്നു നോക്കണം. വെറുതെ എന്നെ തെറി കേൾപ്പിക്കുന്നതിൽ യൂട്യൂബ് ചാനലുകൾക്ക് സന്തോഷമുണ്ടെന്ന് അറിയുമ്പോൾ ചെറിയൊരു വിഷമമുണ്ട്. വേറെ കുഴപ്പമൊന്നുമില്ല. നിങ്ങൾക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ചെയ്‌തോളൂ. സന്തോഷം ആണല്ലോ പ്രധാനം എന്നും എലിസബത്ത് കൂട്ടിച്ചേർക്കുന്നു.
നേരത്തെ, അമ്മയ്ക്കൊപ്പം എയർപോർട്ടിലിരിക്കുന്ന വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ സന്തോഷം അറിയിച്ചത്. ഇത്ര പെട്ടെന്ന് അവധി കിട്ടുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അഞ്ച് ദിവസത്തേക്കുള്ള അവധിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. പോകാനും വരാനും ഓരോ ദിവസം പോകും. എന്നാലും മൂന്ന് ദിവസം വീട്ടിൽ നിൽക്കാമെന്ന സന്തോഷമുണ്ട്.
എന്റെ സർപ്രൈസ് നിങ്ങൾ പ്രതീക്ഷിച്ചില്ലെന്നാണ് മനസിലാക്കുന്നത്. വേറെ പല സർപ്രൈസുകളും പ്രതീക്ഷിച്ചതായി പലരും കമന്റ് ചെയ്തതായി കണ്ടു. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് എനിക്ക് മാത്രം സന്തോഷമുള്ള കാര്യമാണെന്ന്. മൂന്ന്-നാല് മാസമായി ഞാൻ നാട്ടിലേയ്ക്ക് വന്നിട്ട്. അപ്പോൾ ലീവ് ലഭിച്ചതിന്റെ സന്തോഷം ഒരുപാട് ഉണ്ട് എന്നാണ് നാട്ടിലേയ്ക്ക് വരും മുമ്പ് പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.
