Connect with us

അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തു, അമ്മ വരുമ്പോൾ അവിടെയാണ് താമസം; സന്തോഷങ്ങൾ പങ്കുവെച്ച് എലിസബത്ത്

Social Media

അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തു, അമ്മ വരുമ്പോൾ അവിടെയാണ് താമസം; സന്തോഷങ്ങൾ പങ്കുവെച്ച് എലിസബത്ത്

അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തു, അമ്മ വരുമ്പോൾ അവിടെയാണ് താമസം; സന്തോഷങ്ങൾ പങ്കുവെച്ച് എലിസബത്ത്

നടൻ ബാലയുടെ നാലാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല അമൃതയ്ക്ക് ശേഷം വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചായിരുന്നു. ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു.

തന്റെ പ്രൊഫെഷനും കുടുംബവും എല്ലാം മാറ്റിവച്ചായിരുന്നു എലിസബത്ത് ബാലക്ക് ഒപ്പം നിന്നത്. ജീവിതം കൈവിട്ടു പോകുന്നു എന്ന് മനസിലാക്കിയ നിമിഷത്തിൽ ആയിരുന്നു എലിസബത് അവിടെ നിന്നും ഇറങ്ങിയതും തന്റെ പ്രൊഫെഷനിൽ കൂടുതൽ ശ്രദ്ധ കൊടുത്തതും. ഏറെക്കാലം പ്രൊഫെഷനിൽ നിന്നും ബ്രേക്ക് എടുത്ത എലിസബത്ത് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു. ഇപ്പോൾ തന്റെ സന്തോഷങ്ങൾ കണ്ടെത്തുകയാണ്.

എംബിബിഎസ്‌ ബിരുദധാരിയായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഒരു ഹോസ്പിറ്റലിൽ ഡ്യൂട്ടി ഡോക്ടർ ആയി സേവനം അനുഷ്ടിക്കുകായാണ്. സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെയായി ജീവിതം തിരികെ 8 എലിസബത്ത്. യാത്രകൾ ചെയ്തും ആഘോഷങ്ങളിൽ പങ്കുചേർന്നും എലിസബത്ത് സോഷ്യൽ മീഡിയയിലും നിറയുകയാണ്. കഴിഞ്ഞദിവസം ദീപാവലി ആഘോഷത്തിന്റെ ഭാഗമായിരുന്നു എലിസബത്ത്.

ഇതിനിടയിൽ ആണ് താൻ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റ് എടുത്തുവെന്നും റെന്റിനാണ് എങ്കിലും അമ്മ വരുമ്പോൾ അവിടെയാണ് താമസമെന്നും അറിയിക്കുന്നത് . ഇടയ്ക്കിടെ മകളുടെ അടുത്തേക്ക് എലിസബത്തിന്റെ അച്ഛനും അമ്മയും എത്താറുണ്ട്. ബാക്കി സമയങ്ങളിൽ എലിസബത്ത് സുഹൃത്തുക്കൾക്ക് ഒപ്പമാണ് സമയം ചെലവഴിക്കുന്നത്.

2019-ൽ അമൃതയുമായി അവർ വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു.

ബാലയുടെ വിവാഹ ശേഷം എലിസബത്ത് പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. കുറെ വാർത്തകൾ നടക്കുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ ഇടണ്ടേ എന്നൊക്കെയുള്ള വിഷമത്തിൽ ആയിരുന്നു. എനിക്ക് അതെ കുറിച്ച് സത്യത്തിൽ പറയാൻ താത്പര്യമില്ല. സത്യത്തിൽ ഒരു സന്തോഷം നിറഞ്ഞ നിമിഷം ഉണ്ടായി. അപ്പോൾ അത് പങ്കുവച്ച ശേഷം വീഡിയോ ഇട്ടു തുടങ്ങാം എന്ന് വിചാരിച്ചു. അഹമ്മദാബാദിലാണ്. ഞാൻ കഴിഞ്ഞ വീഡിയോയിൽ എന്റെ ഒരു സന്തോഷം പങ്കുവച്ചതാണ്.

എന്റെ പേഷ്യന്റ് രക്ഷപെട്ട സന്തോഷം ആയിരുന്നു അത്. ഇന്ന് എന്റെ ഡിപ്പാർട്ട്മെന്റിൽ വന്നപ്പോൾ തന്ന സാധനങ്ങൾ ആണ് ഇതൊക്കെ. രണ്ടുകാര്യത്തിൽ സന്തോഷം ഉണ്ട്. ഞാൻ കാരണം എന്റെ പേഷ്യന്റിനു സുഖമായതാണ് ഏറ്റവും വലുത്. പേഷ്യന്റ് രക്ഷപെട്ടപ്പോൾ അതൊന്നു നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് തോന്നി. എനിക്ക് കുറച്ചു സങ്കടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ എന്നും എലിസബത്ത് വീഡിയോയിൽ പറഞ്ഞു.

More in Social Media

Trending