Social Media
പല കാരണങ്ങൾ കൊണ്ട് എനിക്ക് വിഷമങ്ങളുണ്ട്, പക്ഷെ അതൊന്നും നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾകൊണ്ടല്ല; എലിസബത്ത്
പല കാരണങ്ങൾ കൊണ്ട് എനിക്ക് വിഷമങ്ങളുണ്ട്, പക്ഷെ അതൊന്നും നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾകൊണ്ടല്ല; എലിസബത്ത്
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.
എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം, സ്ട്രസും ഡിപ്രഷനും തന്നെ ബാധിച്ച് തുടങ്ങിയെന്ന് തോന്നിയതുകൊണ്ട് ജോലിയിൽ നിന്നും ബ്രേക്കെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയെന്ന് എലിസബത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾ മാനസീകമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ താൻ ആരോഗ്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണെന്നും പറയുകയാണ് എലിസബത്ത്.
സ്ട്രസ് വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി സൈക്കാട്രിസ്റ്റിന്റെ സഹായം തേടാൻ മടിക്കരുതെന്നും എലിസബത്ത് പറയുന്നു. വെയ്റ്റ് ലോസ് ജേർണിയുടെ സമയത്ത് ചെയ്തതുപോലെ നമ്മൾ ഇനി വീഡിയോ പാർട്ട് പാർട്ടായി ചെയ്യാൻ പോവുകയാണ്. നാട്ടിലേക്ക് പോവുകയാണെന്നും ഒരു ഡിപ്രഷൻ സ്റ്റേജിലാണെന്നുമൊക്കെ പറഞ്ഞ് ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു. അതുകണ്ട് ഒരുപാട് പേർ മെസേജും കമന്റ്സുമെല്ലാം അയച്ചിരുന്നു.
ചിലർ പറഞ്ഞു അവരും ഡിപ്രഷൻ പോലൊരു സ്റ്റേജിലൂടെയാണ് കടന്നുപോകുന്നതെന്ന്. ഈ വീഡിയോ മുതൽ അങ്ങോട്ട് മെന്റൽ ഹെൽത്ത്, ഫിസിക്കൽ ഹെൽത്ത് എന്നിവയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ചെയ്യാൻ പോകുന്നത്. അടുത്ത കാലത്ത് എനിക്ക് ശരീര ഭാരം വർധിച്ചിരുന്നു. സ്ട്രസ് തന്നെയായിരുന്നു കാരണം. സ്ട്രസ് ഈറ്റീങ്ങ്, ജോലിത്തിരക്ക് എല്ലാമായിരുന്നു കാരണം. കൂടാതെ ആശുപത്രിയിൽ ഇൻസ്പെക്ഷൻ പോലുള്ളതൊക്കെ ഉണ്ടായിരുന്നു.
അതുപോലെ ഡാഡിക്കും ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ മെഡിക്കൽ എമർജൻസിയായി ഞാൻ വീട്ടിലേക്ക് വന്നതും ഡാഡിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു. ഇപ്പോൾ വീട്ടിൽ എല്ലാവരും ഹെൽത്തിയാണ്. ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് എനിക്ക് സ്ട്രസ്സുണ്ടായത്. ഇനി മുതൽ ശരീരഭാരം കുറയ്ക്കാനുള്ളതടക്കമുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. ജീവിക്കേണ്ട എന്ന രീതിയിലേക്ക് ഡിപ്രഷൻ പോയാൽ സൈക്കാട്രിസ്റ്റിന്റെ സഹായം തേടുക.
പൊതുവെ മറ്റുള്ള സ്ഥലങ്ങളിൽ ഉള്ളവരൊക്കെ ചെറിയ രീതിയിൽ സ്ട്രസ് വന്നാൽ തന്നെ സൈക്കാട്രിസ്റ്റിന്റെ കൺസിലിങ് തേടും. പക്ഷെ കേരളത്തിൽ ഇതൊന്നും കോമൺ അല്ല. പലർക്കും അങ്ങനെ സൈക്കാട്രിസ്റ്റിനെ കാണാൻ മടിയാണ്. കാരണം ഇത് ആരെങ്കിലും അറിഞ്ഞ് മെന്റൽ കേസാണെന്ന് പറയും. അവർ അങ്ങനെ സന്തോഷിക്കും. സൈക്കാട്രിസ്റ്റിന്റെ സഹായം തേടുന്നതോടൊപ്പം നമ്മുടെ ശ്രമങ്ങൾ കൂടി വേണം.
ഡെയ്ലി റൊട്ടീൻ കറക്ടാക്കുക. നല്ല ഉറക്കം ഉണ്ടാവുക. ഇല്ലെങ്കിൽ മെന്റൽ, ഫിസിക്കൽ ഹെൽത്തിനെ ബാധിക്കും. ഡെയ്ലി റൊട്ടീൻ കറക്ടായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ വിചാരിക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് എനിക്ക് വിഷമങ്ങളുണ്ട്.
പക്ഷെ അതൊന്നും നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾകൊണ്ടല്ല. വിഷമങ്ങൾ ഇല്ലാത്ത ആൾക്കാരൊന്നും ഇല്ലല്ലോ. ഞാൻ എല്ലാത്തിൽ നിന്നും ബെറ്ററാകും. അതിനുള്ള ശ്രമങ്ങൾ തുടങ്ങി എന്നുമാണ് എലിസബത്ത് പുതിയ വീഡിയോയിൽ പറഞ്ഞത്.
അതേസമയം, ഗായിക അമൃത സുരേഷുമായി പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിക്കുന്നത്. 2021ലായിരുന്നു വിവാഹം. എന്നാൽ ലീഗലി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ തന്റെ അമ്മാവന്റെ മകളെയാണ് നടൻ വിവാഹം കഴിച്ചിരിക്കുന്നത്.
