Social Media
ഈ ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക. അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി; എലിസബത്ത് ഉദയൻ
ഈ ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക. അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി; എലിസബത്ത് ഉദയൻ
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.
ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ മാനസീകാരോഗ്യം, മോട്ടിവേഷൻ സ്പീച്ചുകൾ, വ്ലോഗുകൾ, ഷോട്ട്സുകൾ എല്ലാം എലിസബത്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്.
ഇപ്പോഴിതാ എലിസബത്ത് പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹ വസ്ത്രത്തിൽ അതി സുന്ദരിയായാണ് എലിസബത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാലയുമായുള്ള വിവാഹശേഷം നടന്ന സൽക്കാര ചടങ്ങിൽ ചുവന്ന നിറത്തിലുള്ള ഹെവി ലെഹങ്കയായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. ആ അതീവ സുന്ദരിയായിരുന്നു താരം.
അതിനുശേഷം ഒരിക്കൽ പോലും അത്രത്തോളം ഒരുങ്ങി എലിസബത്ത് എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യൽമീഡിയ എലിസബത്തിന്റെ മുഖം ആദ്യമായി കാണുന്നതും ആ വിവാഹ വസ്ത്രത്തിലാണ്. വിവാഹം കഴിഞ്ഞ് രണ്ടര വർഷം പിന്നിട്ടെങ്കിലും അതിനിടയിൽ ഒരിക്കൽ പോലും ആ വിവാഹ വസ്ത്രം വീണ്ടും എലിസബത്ത് ധരിച്ചിരുന്നില്ല. ശരീരം ഭാരം കുറഞ്ഞതിനാലാണ് വീണ്ടും വിവാഹ വസ്ത്രം എലിസബത്ത് ധരിച്ച് നോക്കിയത്.
ഈ ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക. അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി. കാരണം ഞാൻ പിന്നീട് തടിവെച്ചു. ഇപ്പോൾ ഈ ഡ്രസ് എനിക്ക് ലൂസാണ്. പഴയ ഡ്രസ്സിൽ എനിക്ക് കയറുന്നത് ഞാൻ ഇപ്പോൾ വീണ്ടും തപ്പിയെടുത്തിട്ടുണ്ട്. വീട്ടിലായതിനാൽ ഒരുപാട് സമയമുണ്ട്. പുറത്ത് പോകാനും കഴിയുന്നില്ല. അതിനുള്ള എനർജി എനിക്കില്ല.
അങ്ങനെ തപ്പിയെടുത്തപ്പോഴാണ് ഈ ഡ്രസ്സും എനിക്ക് കിട്ടിയത്. അന്ന് നല്ല മേക്കപ്പൊക്കെ ചെയ്താണ് ഈ ഡ്രസ് ധരിച്ചിരുന്നത്. ഇപ്പോൾ ഇത് വീണ്ടും ധരിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം. അടുത്ത നവരാത്രിക്ക് ഈ ഡ്രസ് ധരിച്ച് പോയാലോയെന്ന് ഞാൻ ആലോചിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.
എന്നാൽ വിവാഹത്തിന് ധരിച്ച ലെഹങ്കയാണെന്ന് എലിസബത്ത് എവിടേയും എടുത്ത് പറയുന്നില്ല. വീഡിയോ വൈറലായതോടെ വിവാഹ വസ്ത്രമല്ലേയെന്ന് ചോദിച്ച് നിരവധി പേർ എത്തി. മെലിഞ്ഞപ്പോൾ എലിസബത്ത് ലെഹങ്കയിൽ കൂടുതൽ സുന്ദരിയായി എന്നാണ് കമന്റുകൾ ഏറെയും.
അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസബത്തിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴും അവരെ കുറിച്ച് താൻ ഒന്നും മോശമായി പറയില്ലെന്നും അത് ശരിയായ രീതിയല്ലെന്നും എലിസബത്ത് സ്വർണ്ണമാണെന്നുമാണ് ബാല പറഞ്ഞത്. തന്റെ കമന്റ് ബോക്സുകളിൽ എലിസബത്തിനെ കുറിച്ച് വന്ന ചോദ്യത്തിന് ഞാൻ എലിബത്തി ബഹുമാനിക്കുന്നുവെന്നാണ് ബാല പറഞ്ഞത്.
അടുത്തിടെയാണ് ബാല വീണ്ടും വിവാഹിതനായത്. 2019-ൽ അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. എന്നാൽ എലിസബത്തുമായുള്ള വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ല.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്.