Social Media
ട്രസും ഡിപ്രഷനും; കുറച്ച് ദിവസം ലീവെടുത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ പോകുന്നു; വീഡിയോയുമായി എലിസബത്ത്
ട്രസും ഡിപ്രഷനും; കുറച്ച് ദിവസം ലീവെടുത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ പോകുന്നു; വീഡിയോയുമായി എലിസബത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ഞാൻ ഇപ്പോൾ അഹമ്മദാബാദ് എയർപോർട്ടിൽ നിന്നാണ് വീഡിയോ ചെയ്യുന്നത്. ഞാൻ നാട്ടിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കുറെ ദിവസമായിട്ട് ഞാൻ കറന്റ് വീഡിയോ ഒന്നും ഇടാറില്ല. പഴയ ട്രിപ്പ് പോയതും ട്രക്കിംഗ് പോയതുമൊക്കെയാണ് ഇടാറുള്ളത്. ഒരു വീഡിയോ ചെയ്യാനുള്ള മൂഡ് ഉണ്ടായിരുന്നില്ല.
ഇത്തിരി ട്രസും ഇത്തിരി ഡിപ്രഷൻ ലെവലുമൊക്കെ ഉള്ളത് പോലെയുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം ലീവെടുത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാമെന്ന് വിചാരിച്ചു. ഇനി തുടർച്ചയായി വീഡിയോ ഇടുമെന്ന് വിചാരിക്കുന്നു. എല്ലാവർക്കും സുഖമാണെവന്ന് വിചാരിക്കുന്നു. വാലന്റൈൻസ് ഡേയ്ക്ക് ഒരു വീഡിയോ ഇടണമെന്ന് വിചാരിച്ചതാണ്. പക്ഷേ മൂഡ് അത്ര ശരിയുണ്ടായിരുന്നില്ല.
ഇനി അടുത്ത വീഡിയോ നാട്ടിൽ നിന്ന് ഇടും എന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പാട് നന്മ ചെയ്യാന് കഴിയും.അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നല്ല സങ്കടം ഉണ്ടല്ലോ..ജീവിതത്തിൽ സന്തോഷം ഉണ്ടാകട്ടെ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പെണ്ണിൻ്റെ നിസ്സഹായത ഡോ. എലിസബത്തിൻ്റെ മുഖത്ത് കാണുന്നുവെന്നെല്ലാം ചിലർ പറയുമ്പോൾ മറ്റ് ചിലർ എലിസബത്തിനെ വിമർശിച്ചുകൊണ്ടും രംഗത്ത് എത്തുന്നുണ്ട്. ബാലയും കോകിലയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയയും കണ്ണുകടിയുമാണ് കാരണം എന്നാണ് ചിലർ പരിഹസിക്കുന്നത്.
ഇത് അസൂയ ആണ്. അതിന് സ്ട്രെസ്, ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു സഹതാപം പിടിച്ച് പറ്റാൻ നിൽക്കാതെ സ്വന്തം ജീവിതം സന്തോഷം ആക്കാൻ നോക്കൂ…ഇനിയെങ്കിലും നല്ലത് പോലെ ജീവിക്കട്ടെ, എന്നെല്ലാമാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ എലിസബത്ത് കമന്റുകളോട് ഒന്നും പ്രതികരിച്ചിട്ടില്ല.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ അപമാനിച്ച് കൊണ്ട് ഒരാൾ കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് എലിസബത്ത് പങ്കുവെച്ചിരുന്നു. ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ’ എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. ഇനി ഇതുപോലുള്ള സ്‌പെഷ്യൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തുവെച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും’ എന്നാണ് എലിസബത്ത് സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്.
നേരത്തെ, ഒരു പ്രശ്നമുണ്ട്, അത് ഞാൻ പറഞ്ഞാൽ അവരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കോകില പറഞ്ഞത്. അത് ഒരു തരം ഭീഷണിയാണ്. എന്താണാവോ അത്രയും വലിയ കാര്യം. ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് കാരണം എലസബത്തായിരിക്കും എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എലിസബത്ത് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനിയെങ്ങാനും അവർ എന്തേലും പറഞ്ഞ് തുടങ്ങിയാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് നിങ്ങൾക്കായിരിക്കും.
ഞാൻ ഒരു ഫോട്ടോ ഇറക്കട്ടേ, ജീവിതം നശിച്ചുപോകുമെന്ന് ബാലയും പറയുന്നുണ്ട്. അതായത് ബാലയുടെ കയ്യിൽ ഏതോ ഒരു ഫോട്ടോയുണ്ട്. ഒരു പെൺകുട്ടിയേക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ലേ. ബാല പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്. ആ ഫോട്ടോയെക്കുറിച്ച് ആളുകൾ ഏതൊക്കെ തരത്തിൽ ചിന്തിക്കുമെന്നുമാണ് പലരും അന്ന് കമന്റ് ചെയ്തത്.
