Connect with us

ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ പുറത്ത് വന്നതിന് കാരണം എലസബത്തായിരിക്കും എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോകിലയുടെ വാക്കുകൾ

Malayalam

ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ പുറത്ത് വന്നതിന് കാരണം എലസബത്തായിരിക്കും എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോകിലയുടെ വാക്കുകൾ

ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ പുറത്ത് വന്നതിന് കാരണം എലസബത്തായിരിക്കും എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോകിലയുടെ വാക്കുകൾ

ആദ്യകാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ മലയാളികൾക്ക് പരിചിത ആയിരുന്നു എലിസബത്ത് ഉദയൻ. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അറിയപ്പെട്ടത്. ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. അത്രയും സജീവമാണ് സോഷ്യൽ മീഡിയയിൽ.

തനിക്ക് സമൂഹമാധ്യങ്ങളിലൂടെയും മറ്റും ഭീഷണികൾ വരുന്നുണ്ടെന്നും കാശ് കൊടുത്ത് തനിയ്ക്കെതിരെ ചിലർ മോശം കമന്റുകളിടുന്നുവെന്നും എലിസബത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു. ഇത് ബാലയെ തന്നെ ഉദ്ദേശിച്ചാണെന്നായിരുന്നു അന്ന് തന്നെ എല്ലാവരും പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ബാലയുടേയും ഭാര്യ കോകിലയുടേയും പ്രതികരണവും കഴിഞ്ഞ ദിവസം പുറത്ത് വന്നേതാടെ ഇവർക്കിടിയിലാണ് പ്രശ്നങ്ങളെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.

ബാലയും കോകിലയും എലിസബത്തിന്റെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ഇവർ ലക്ഷ്യം വെക്കുന്നത് എലിസബത്തിനെ തന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാൻ ആരേയും അനുവദിക്കില്ലെന്നായിരുന്നു ബാലയുടെ പിറന്നാൾ ദിനത്തിൽ കോകില പറഞ്ഞത്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ, പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ, അവർ വന്നു എന്തൊക്കെയോ മോശമായ കാര്യങ്ങൾ പറഞ്ഞെന്നും കോകില കൂട്ടിച്ചേർത്തു.

ഈ ചർച്ചകൾക്കിടെ എലിസബത്തും കോകിലയും ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും രണ്ട് കൂട്ടരും ഒരേ വിഷയം തന്നെയാണ് സംസാരിക്കുന്നതെന്നാണ് ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷ്യപ്പെട്ട വീഡിയോയിൽ വ്ളോഗർ വിവേക് പറയുന്നത്. എലിസബത്തിന് വേണമെങ്കിൽ ബാലയുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ വേണമെങ്കിൽ വന്ന് പറയാമായിരുന്നു. എന്നാൽ അതിനേക്കുറിച്ചൊന്നും അവർ കമാന്ന് ഒരു അക്ഷരം മിണ്ടിയിട്ടില്ല. മാത്രമല്ല നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള വീഡിയോസൊന്നും എന്റെ ഭാഗത്ത് നിന്നും കിട്ടാൻ പോകുന്നില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ പറഞ്ഞ എലിസബത്ത് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെങ്കിൽ ചില കാര്യങ്ങൾ അവരെ വ്യക്തിപരമായി ബാധിച്ചിട്ടുണ്ടാകും. ബാല എന്ന് പറയുന്ന ഒരു വ്യക്തി അവരുടെ ജീവിതത്തിൽ നിന്നും മാറി. എന്നിട്ടും അതിനെക്കുറിച്ച് കമന്റ് ഇടുന്നതും, വിളിച്ചും മെസേജ് അയച്ചും ഭീഷണിപ്പെടുത്തുന്നതുമെല്ലാം ശുദ്ധ തെമ്മാടിത്തരമാണ്. യഥാർത്ഥത്തിൽ ഇതിനെതിരെ നിയമപരമായ നടപട സ്വീകരിക്കുകയാണ് വേണ്ടതെന്നും വിവേക് പറയുന്നു.

ഒരു പ്രശ്നമുണ്ട്, അത് ഞാൻ പറഞ്ഞാൽ അവരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കോകില പറഞ്ഞത്. അത് ഒരു തരം ഭീഷണിയാണ്. എന്താണാവോ അത്രയും വലിയ കാര്യം. ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് കാരണം എലസബത്തായിരിക്കും എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എലിസബത്ത് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനിയെങ്ങാനും അവർ എന്തേലും പറഞ്ഞ് തുടങ്ങിയാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് നിങ്ങൾക്കായിരിക്കും.

ഞാൻ ഒരു ഫോട്ടോ ഇറക്കട്ടേ, ജീവിതം നശിച്ചുപോകുമെന്ന് ബാലയും പറയുന്നുണ്ട്. അതായത് ബാലയുടെ കയ്യിൽ ഏതോ ഒരു ഫോട്ടോയുണ്ട്. ഒരു പെൺകുട്ടിയേക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ലേ. ബാല പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്. ആ ഫോട്ടോയെക്കുറിച്ച് ആളുകൾ ഏതൊക്കെ തരത്തിൽ ചിന്തിക്കുമെന്നും വിവേക് ചോദിക്കുന്നു.

തനിക്ക് ഓട്ടിസം ഉണ്ടെന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള തരത്തിൽ വരെ കമന്റുകൾ വരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ടെന്നും പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending