Malayalam
എലിസബത്തും കോകിലയും ഫോണിൽ സംസാരിച്ചു, നന്ദി പറഞ്ഞു; സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത ഇങ്ങനെ!
എലിസബത്തും കോകിലയും ഫോണിൽ സംസാരിച്ചു, നന്ദി പറഞ്ഞു; സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത ഇങ്ങനെ!
നടൻ ബാലയുടെ നാലാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല അമൃതയ്ക്ക് ശേഷം വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചായിരുന്നു. ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു. ബാലയ്ക്ക് പൂർണമായി സുഖമായതിന് ശേഷമാണ് ഇവർ തമ്മിൽ അകന്നതെന്നാണ് റിപ്പോർട്ടുകൾ. ബാലയുടെ ജീവൻ രക്ഷിച്ചത് എലിസബത്ത് ആയിരുന്നുവെന്ന് പ്രേക്ഷകർക്കും ബാലയ്ക്കും തന്നെ ന്നനായി അറിയാം. എല്ലാവരും പറയുന്നത് പോലെ ബാല കാണിച്ച ക്രൂരതകൾ കാരണമല്ല എലിസബത്ത് ബാലയിൽ നിന്ന് അകന്നതെന്നാണ് ചില യൂട്യൂബ് ചാനലുകളിൽ പറയുന്നത്.
ബാലയ്ക്ക് തന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്ക സധാസമയവും വീട്ടിൽ തനി കുടുംബിനിയായി കഴിയുന്ന ഒരു ഭാര്യയെ ആയിരുന്നു ആവശ്യം. എന്നാൽ ഇത്രയേറെ പഠിച്ച് കരിയറിൽ മുന്നേറണമെന്ന് ആഗ്രഹിക്കുന്ന എലിസബത്തിനെ വീട്ടിൽ തളച്ചിടാൻ ബാലയ്ക്ക് ആകുമായിരുന്നില്ല. അതിനാൽ തന്നെ രണ്ട് പേരും പരസ്പരം സമ്മതത്തോടെയാണ് വേർപിരിയുന്നതും എലിസബത്ത് ഗുജറാത്തിലേയ്ക്ക് ജോലിയ്ക്കായി പോകുന്നതും.
ഒരിക്കൽ പോലും ബാല എലിസബത്തിനെ കുറിച്ച് മോശമായി ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. എലിസബത്ത് ഇപ്പോൾ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാൻ സാധിക്കൂ. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.
അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ‘ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല ഒരിക്കൽ എലിസബത്തിനെ കുറിച്ച് പറഞ്ഞത്.
എലിസബത്തിന്റെ സന്തോഷത്തിനും കരിയറിനും വേണ്ടിയാണ് വേർപിരിഞ്ഞത്. ഇപ്പോൾ കോകിലയെ വിവാഹം കഴിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും ബാല കോകിലയോട് പറഞ്ഞിട്ടുണ്ടെന്നും സത്യാവസ്ഥകൾ തിരിച്ചറിഞ്ഞ കോകില എലിസബത്തുമായി ഫോണിൽ സംസാരിച്ചുവെന്നുമാണ് ചില യൂട്യൂബ് ചാനലുകളുടെ റിപ്പോർട്ടുകൾ. ബാലയുടെ ജീവൻ കാത്ത പെൺകുട്ടിയാണ് എലിസബത്തെന്നും അവർക്ക് നന്ദി പറഞ്ഞുവെന്നും മണിക്കൂറുകളോളം ഇരുവരും സംസാരിച്ചുവെന്നും ഇവർ പറഞ്ഞുവെയ്ക്കുന്നു.
2019-ൽ മൃതയുമായി അവർ വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു.
ബാലയുടെ വിവാഹ ശേഷം എലിസബത്ത് പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. കുറെ വാർത്തകൾ നടക്കുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ ഇടണ്ടേ എന്നൊക്കെയുള്ള വിഷമത്തിൽ ആയിരുന്നു. എനിക്ക് അതെ കുറിച്ച് സത്യത്തിൽ പറയാൻ താത്പര്യമില്ല. സത്യത്തിൽ ഒരു സന്തോഷം നിറഞ്ഞ നിമിഷം ഉണ്ടായി. അപ്പോൾ അത് പങ്കുവച്ച ശേഷം വീഡിയോ ഇട്ടു തുടങ്ങാം എന്ന് വിചാരിച്ചു. അഹമ്മദാബാദിലാണ്. ഞാൻ കഴിഞ്ഞ വീഡിയോയിൽ എന്റെ ഒരു സന്തോഷം പങ്കുവച്ചതാണ്.
എന്റെ പേഷ്യന്റ് രക്ഷപെട്ട സന്തോഷം ആയിരുന്നു അത്. ഇന്ന് എന്റെ ഡിപ്പാർട്ട്മെന്റിൽ വന്നപ്പോൾ തന്ന സാധനങ്ങൾ ആണ് ഇതൊക്കെ. രണ്ടുകാര്യത്തിൽ സന്തോഷം ഉണ്ട്. ഞാൻ കാരണം എന്റെ പേഷ്യന്റിനു സുഖമായതാണ് ഏറ്റവും വലുത്. പേഷ്യന്റ് രക്ഷപെട്ടപ്പോൾ അതൊന്നു നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് തോന്നി. എനിക്ക് കുറച്ചു സങ്കടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ എന്നും എലിസബത്ത് വീഡിയോയിൽ പറഞ്ഞു.