Sports
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു ജീൻ പോൾ ഡുമിനി
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു ജീൻ പോൾ ഡുമിനി
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ഏക ദിന ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന് ജീൻ പോൽ ഡുമിനി .ട്വന്റി -20യില്‍ രാജ്യത്തിനായി ഇനിയും കളിക്കുമെന്നും 50 ഓവർ മതിയാക്കാനാണ് തീരുമാനം .2017ല്‍ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ എന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായി. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചും എനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല. ട്വന്റി-20യില്‍ ഞാന്‍ കളി തുടരും.തനിക്ക് ഏറെ താല്പര്യം കുടുംബത്തോടൊപ്പം ചിലവിടാണെന്നും അതിനാലാണ് ഈ വിരമിക്കൽ എന്നും ഡുമിനി പറയുന്നു .
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍, പാക് പേസര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക കപ്പിന് ശേഷം കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതീക്ഷയോടെ കരിയര്‍ തുടങ്ങിയെങ്കിലും ഇടക്കാലത്ത് പരിക്ക് പിടികൂടിയതോടെ കാര്യമായ മികവു പ്രകടിപ്പിക്കാന്‍ ഡുമിനിക്ക് സാധിച്ചില്ല
jean paul duminy about to stop his one day matches