Connect with us

വയനാടിനായി കൈകോർക്കാൻ നിഖില വിമലും; രാത്രി വൈകിയും കളക്ഷൻ സെൻ്ററിൽ!; വീഡിയോയുമായി ഡിവൈഎഫ്ഐ

Actress

വയനാടിനായി കൈകോർക്കാൻ നിഖില വിമലും; രാത്രി വൈകിയും കളക്ഷൻ സെൻ്ററിൽ!; വീഡിയോയുമായി ഡിവൈഎഫ്ഐ

വയനാടിനായി കൈകോർക്കാൻ നിഖില വിമലും; രാത്രി വൈകിയും കളക്ഷൻ സെൻ്ററിൽ!; വീഡിയോയുമായി ഡിവൈഎഫ്ഐ

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയിരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്.

വയനാടിന് കൈത്താങ്ങായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന നിഖിലയുടെ വീഡിയോയാണ് വൈറലായി മാറുന്നത്. തളിപ്പറമ്പ കലക്‌ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുകയാമ് താരം. രാത്രി വൈകിയും പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് നടി.

ഡിവൈഎഫ്ഐ ഔദ്യോഗിക പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കലക്‌ഷൻ സെന്ററിലാണ് താരം എത്തിയത്. സാധനങ്ങൾ പാക്ക് ചെയ്തും മാർക്ക് ചെയ്തും നിഖില കളക്ഷൻ പോയന്റിലുണ്ടായിരുന്നു.

ചലച്ചിത്ര താരം നിഖില വിമൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടേക്ക് വേണ്ട ആവശ്യ സാധനങ്ങൾ ശേഖരിക്കുന്ന തളിപ്പറമ്പ കളക്ഷൻ സെൻ്ററിൽ ഈ രാത്രിയിലും സജീവം എന്ന് കുറിച്ചുകൊണ്ടായിരുന്നു കുറിപ്പ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പ്രാർഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ്സിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്. എപ്പോഴും തന്റെ രാഷ്ട്രീയവും നിലപാടുകളും പങ്കുവെച്ച് എത്താറുള്ള താരമാണ് നിഖില വിമൽ. ഇതിന്റെ പേരിൽ പലപ്പോഴും സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമൽ.

ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എഐവൈഎഫ് എന്നീ യുവജന സംഘടനകളും സന്നദ്ധപ്രവർത്തകരുമെല്ലാം വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികൾ, സാനിറ്ററി നാപ്കിൻ, ഡയപ്പറുകൾ, വസ്ത്രങ്ങൾ, പുതപ്പ് അടക്കുള്ള വസ്തുക്കളാണ് ഇവർ ശേഖരിച്ച് ക്യാംപുകളിലെത്തിക്കുന്നത്. അതിനിടെ വയനാട്ടിൽ രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികരുടെ നേതൃത്വത്തിലാണ് ഇനി രക്ഷാപ്രവർത്തനം പുരോഗമിക്കുക.

More in Actress

Trending