Connect with us

ആ ഒരു വെറുക്കപ്പെട്ട ദിനം കഴിഞ്ഞു പോയ ആശ്വാസത്തിൽ ടിങ്കുവും മിങ്കുവും .അവധിക്കാലം ചിരിക്കാലമാക്കി ‘ഒരു യമണ്ടൻ പ്രേമകഥ ‘.

Malayalam Articles

ആ ഒരു വെറുക്കപ്പെട്ട ദിനം കഴിഞ്ഞു പോയ ആശ്വാസത്തിൽ ടിങ്കുവും മിങ്കുവും .അവധിക്കാലം ചിരിക്കാലമാക്കി ‘ഒരു യമണ്ടൻ പ്രേമകഥ ‘.

ആ ഒരു വെറുക്കപ്പെട്ട ദിനം കഴിഞ്ഞു പോയ ആശ്വാസത്തിൽ ടിങ്കുവും മിങ്കുവും .അവധിക്കാലം ചിരിക്കാലമാക്കി ‘ഒരു യമണ്ടൻ പ്രേമകഥ ‘.

ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നാടൻ വേഷവും, വ്യത്യസ്ത പ്രണയവും ,കേട്ടുമടുക്കാത്ത തമാശകളുമായി ദുൽഖർ സൽമാൻ നായകൻ ആയി എത്തിയ ‘ഒരുയമണ്ടൻ പ്രേമകഥ ‘ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് .

ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷണറും ബിബിൻ ജോർജും ചേർന്നാണ് .ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും വിഷ്ണുവും ബിബിനും ചേർന്നാണ് .


എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയത്.നാടൻ രീതിയിൽ ചിത്രീകരിച്ച ദൃശ്യഭംഗി ഏറെ ഉള്ള ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റുകൾ ആയി മാറിയിട്ടുണ്ട് .യമണ്ടന്‍ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദുൽഖർ സൽമാനും ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരും .

ദുൽഖർ സൽമാന്റെ സ്ഥിരം വേഷങ്ങളിൽ നിന്ന് വേറിട്ട് കുറച്ചു കൂടി നർമ്മം ചേർത്ത് അഭിനയിക്കുന്നതിൽ പൂർണമായി നീതി പുലർത്തിയിരിക്കുകയാണ് ദുൽഖർ .ദുൽഖർ മാത്രമല്ല ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ പോന്നവയാണ് .അത്തരത്തിലുള്ള രണ്ടു കഥാപാത്രങ്ങളാണ് ഈ ജന്മത്തു തൊഴിൽ എടുത്തു ജീവിക്കില്ല എന്ന് നിർബന്ധമുള്ള ടിങ്കുവും മിങ്കുവും .തൊഴിൽ എന്ന് കേള്ക്കുന്നത് തന്നെ അലർജി ഉള്ള രണ്ടു പേർക്കും തൊഴിലാളി ദിനം മറ്റുള്ളവർ ആഘോഷിക്കുന്നത് എങ്ങനെ സഹിക്കാനാകും .എന്തായാലും ആ ദിനം കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ രണ്ടു പേരും .

ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.തീവണ്ടി ഫെയിം സംയുക്ത മേനോനാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്,ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍,ഹരീഷ് കണാരന്‍,അശോകന്‍,ലെന,എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ജാസി ഗിഫ്റ്റ്,ബെന്നി ദയാല്‍,സുരാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും സി ആര്‍ സലീമും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

dulquer salman movie ‘oru yamandan premakadha ‘ a great comedy entertainer for this vacation

More in Malayalam Articles

Trending

Recent

To Top