News
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു…; എത്തുന്നത് വേലപ്പന്‍ ചിത്രത്തില്‍
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു…; എത്തുന്നത് വേലപ്പന്‍ ചിത്രത്തില്‍
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലീയുടെ അസിസ്റ്റന്റ് ആയിരുന്ന കാര്‍ത്തികേയന്‍ വേലപ്പന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ നല്‍കിയിട്ടില്ല. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.
സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് നിര്‍വഹിക്കുന്നു. നിലവില്‍ അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’യിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും ഈ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്. ഛായാഗ്രഹണംനിമീഷ് രവി, സ്‌ക്രിപ്റ്റ്അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ശ്യാം ശശിധരന്‍, മേക്കപ്പ്‌റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരംപ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ദീപക് പരമേശ്വരന്‍.
സംഗീതംജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രാജശേഖറാണ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
