Connect with us

പഠിക്കുന്ന സമയത്ത് സുന്ദരനല്ലാത്ത എന്നെ നോക്കാതെ സുഹൃത്തിനെയാണ് പെൺകുട്ടികൾ നോക്കിയിരുന്നത് – ദുൽഖർ സൽമാൻ

Malayalam Breaking News

മലയാള സിനിമയിൽ യുവതാരനിരയിൽ ഒന്നാമതുണ്ട് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ച ദുൽഖർ വിവാഹിതനാണെങ്കിലും പെണ്കുട്ടികളുടെയെല്ലാം ആരാധനാപാത്രമാണ് .

റോഡ് മൂവി ഗണത്തിൽ പെട്ട ചിത്രങ്ങളാണ് ദുൽഖർ കൂടുതലും ചെയ്യുന്നത് . ബോളിവുഡിൽ ഇറങ്ങാനിരിക്കുന്ന കർവാൻ എന്ന ചിത്രവും ഇതേ രീതിയിലുള്ളതാണ്. യാത്രകളോടുള്ള പ്രണയമാണ് തന്നെ കർവാനിലെത്തിച്ചത് എന്നും ഷൂട്ടിംഗിന്റെ ഭാഗമായി കേരളത്തിൽ നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തുവെന്നും പറഞ്ഞ നടൻ യാത്ര പ്രമേയമാക്കിയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതിൽ എനിക്ക് കുറ്റബോധമുണ്ടെന്നും പറയുന്നു. പക്ഷേ അതിന് കാരണമായത് യാത്രകളോടുള്ള ഇഷ്ടമാണ്. കരിയറിലെ തിരക്കുകൾ കാരണം എനിക്ക് യാത്രകൾ ചെയ്യാൻ അധികം സമയം കിട്ടാറില്ല. ‘കാർവാൻ’ പോലുള്ള സിനിമകൾ ആ ദുഃഖം മാറ്റിത്തരും”, ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

കർവാൻ താൻ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ഇർഫാൻ ഖാൻ ആണെന്നും ദുൽഖർ വെളിപ്പെടുത്തി. ”അദ്ദേഹമാണ് ഈ സിനിമയിലെത്താനുള്ള പ്രചോദനം നൽകിയത്. വളരെ റിയലിസ്റ്റിക് ആയ കഥയാണ് കർവാന്റേത്. ഇതുവരെയുള്ള എന്റെ കരിയറിൽ യഥാർത്ഥ്യത്തോട് അകന്നു നിൽക്കുന്ന സിനിമകളായാലും റീമേക്കുകളായാലും ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.”

ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയിൽ തെന്നിന്ത്യയിലെ ആരാധികമാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ . ”സത്യത്തിൽ എനിക്ക് അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കാണാൻ അത്ര സുന്ദരനൊന്നുമായിരുന്നില്ല. അപ്പോഴൊക്കെ പെൺകുട്ടികൾ എന്നെ നോക്കാതെ കൂടെയുള്ള സുഹൃത്തിനെയാണ് നോക്കുക. എന്നെ ആരും നോക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ, എനിക്ക് സന്തോഷമുണ്ട്”,

dulquer salman about school days

More in Malayalam Breaking News

Trending

Recent

To Top