Connect with us

ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യാൻ എനിക്ക് പറ്റില്ല; ലാൽ അങ്കിളേ, നമിച്ചു !! ഒടിയൻ കണ്ട ദുൽഖറിന് പറയാനുള്ളത്…

Malayalam Breaking News

ഒടിയൻ ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യുകളെ തള്ളി മികച്ച അഭിപ്രായമാണ് ഇപ്പോൾ ഒടിയൻ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനത്തെ പ്രശംസിച്ചു ഒരുപാടാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. മലയാളത്തിൽ നിന്ന് ഒട്ടുമിക്ക നടന്മാരും, തമിഴിൽ നിന്ന് സൂര്യയും ചിത്രത്തെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദുൽഖർ സൽമാനും ചിത്രത്തെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

ഒടിയൻ സിനിമ കണ്ട ദുൽഖർ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോൾ. മോഹൻലാലിൻറെ ആക്ഷനും അഭിനയവും തകർത്തുവെന്നും, എന്റെ ഈ പ്രായത്തിൽ പോലും ഇങ്ങനെ ആക്ഷൻ ചെയ്യാൻ തനിക്ക് കഴിയില്ല എന്നും ദുൽഖർ പറഞ്ഞു. ലാലങ്കിളിനെ തൊഴുതു എന്നാണ് ദുൽഖർ അവസാനം അവകാശപ്പെട്ടത്.

എന്തായാലും ആളുകൾക്ക് ചിത്രം ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുടുംബങ്ങൾ ഏറ്റെടുത്ത ചിത്രത്തിന് ഇപ്പോൾ കളക്ഷൻ കൂടുന്നുണ്ട്. എന്തായാലും സിനിമ ഒരു ഗംഭീര വിജയമാകുമെന്നുറപ്പാണ്. മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും ചിത്രത്തെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും ഉള്ളതിനേക്കാൾ കളക്ഷൻ ചിത്രത്തിന് ബാംഗ്ലൂരിൽ നിന്ന് കിട്ടിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Dulquer Salman about Odiyan

More in Malayalam Breaking News

Trending

Recent

To Top