Connect with us

‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്, സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും; ദുൽഖർ

Malayalam

‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്, സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും; ദുൽഖർ

‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്, സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും; ദുൽഖർ

ലോക്ഡൗണില്‍ ഉറ്റ സുഹൃത്തായ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെയുള്ള ഷൂട്ടിങ് സംഘവും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ദു:ഖമുണ്ടെന്നു തുറന്നു പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സിനിമ സംഘവും പൃഥിരാജും ജോർദാനിലേക്ക് പോയത്

വളരെ എഫേര്‍ട്ട് എടുക്കുന്ന ചിത്രം ഷൂട്ട് ചെയ്യാന്‍ പറ്റാതെ വരുന്നത് വിഷമമുള്ള കാര്യമാണെന്നും പറ്റുമ്പോഴെല്ലാം താന്‍ പൃഥ്വിരാജുമായി സംസാരിക്കാറുണ്ടെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. ഞാന്‍ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകള്‍ കണ്ടു അഭിപ്രായം പറയുന്നുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും. വളരെ സങ്കടമാണ് അവരുടെ കാര്യം. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ല.’

‘സംഘത്തിലെ ആര്‍ക്കും അസുഖമൊന്നുമില്ല എങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് കഷ്ടമാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. അഞ്ചാറു മാസം എടുത്താണ് ഈ ചിത്രത്തിന് വേണ്ട ഒരു ശാരീരികാവസസ്ഥയിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്.’ ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

dulquer salman

More in Malayalam

Trending

Recent

To Top