Malayalam
“സണ്ണിച്ചനും കുഞ്ഞുവിനും ആശംസകൾ “- ദുൽക്കർ സൽമാൻ
“സണ്ണിച്ചനും കുഞ്ഞുവിനും ആശംസകൾ “- ദുൽക്കർ സൽമാൻ
ദുൽക്കർ സൽമാൻ വിവാഹജീവിതത്തിലേയ്ക്കു കടന്ന തന്റെ പ്രിയ സുഹൃത്തായ സണ്ണി വെയ്ന് ആശംസകളുമായി എത്തി .എന്റെ പ്രിയപ്പെട്ട സണ്ണിച്ചനും കുഞ്ഞുവിനും ആശംസകൾ.!!! ആശിച്ച് കാത്തിരുന്ന ദിനം ഒടുവിലെത്തി, ഈ ചിത്രം കാണുമ്പോൾത്തന്നെ നല്ല സന്തോഷം തോന്നുന്നു.രണ്ടുപേർക്കും എക്കാലവും പെരുത്തിഷ്ടം.’–ദുൽക്കര്‍ കുറിച്ചു. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്നും ദുൽക്കറും മലയാളസിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിൽ ഉറ്റസുഹൃത്തുക്കളായി അഭിനയിച്ച ഇരുവരും ജീവിതത്തിലും അതേബന്ധം കാത്തുസൂക്ഷിക്കുന്നു.
ബുധനാഴ്ച പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു സണ്ണിയുടെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സണ്ണിയെപ്പോലെ തന്നെ രഞ്ജിനിയും ക്യാമറയ്ക്കു മുന്നിലെ മിന്നും താരമാണ്.
മിനിസ്ക്രീനിൽ തിളങ്ങി നിന്ന മുഖമാണ് രഞ്ജിനിയുടേത്. മികച്ച ഡാൻസറാണ് രഞ്ജിനി. മഴവിൽ മനോരമയുടെ പ്രശസ്ത ഡാൻസ് പരിപാടിയായിരുന്ന ഡി ഫോര്‍ ഡാൻസിന്റെ മൂന്നാം ഭാഗത്തിൽ മത്സരിച്ച ചട്ടമ്പീസ് എന്ന ഡാൻസ് ടീമിലെ അംഗമായിരുന്നു രഞ്ജിനി. മത്സരത്തിൽ വിജയികൾ ആകാൻ കഴിഞ്ഞില്ലെങ്കിലും ചട്ടമ്പീസ് അവസാന റൗണ്ട് വരെ ഏവരുടെയും ഇഷ്ട ടീം ആയിരുന്നു. ടീമിന്റെ പല നൃത്തങ്ങളും ആ സീസണിൽ വൈറലായിരുന്നു.
ക്ഷേത്ര എന്ന നൃത്ത വിദ്യാലയത്തിന്റെ ഭാഗം കൂടിയാണ് രഞ്ജിനി .കോഴിക്കോടാണ് സ്വദേശമെങ്കിലും രഞ്ജിനി താമസിക്കുന്നത് കൊച്ചിയിലാണ് .
dulquer salmaan wishes sunny weyne at his marriage