Connect with us

ദുൽഖറിന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമം.

Malayalam Breaking News

ദുൽഖറിന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമം.

ദുൽഖറിന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമം.

ദുൽഖർ സൽമാൻ എന്ന നടൻ അച്ഛൻ മമ്മൂട്ടിയുടെ ഐഡന്റിയിലാണ് മലയാള സിനിമയിൽ എത്തിയതെങ്കിലും ദുൽഖറിന് പിന്നിട് സ്വന്തമായൊരു ഐഡന്റി ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഡെഡിക്കേഷന്റെ കാര്യത്തിൽ അച്ഛനും മകനും മത്സരമാണ്. ദുല്ഖറിന് ഇപ്പോൾ അച്ഛനോളം ആരാധകർ ഉണ്ട്. ‘അമ്മ മഴവില്ലിന്റെ റിഹേഴ്സൽ വേദികളിൽ വച്ച് ദുല്ഖറിന് അപകടം സംഭവിച്ച വാർത്തകളെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നരുന്നു .

പിന്നിട് പരിപാടികളിൽ നിന്ന് പുറകോട്ട് നിൽക്കുമെന്ന് ആരാധകർ കരുതിയെങ്കിലും പരിപാടിയിൽ ദുൽഖർ നിറഞ്ഞു നിന്നിരുന്നു. ഡാൻസായാലും പാട്ടായാലും സ്‌കിറ്റായാലും ദുൽഖർ സൽമാൻ മുന്നിൽ നിന്നിരുന്നു.

താരത്തിന്റെ കഠിനാധ്വാനത്തെ നമുക്ക് കാണാതിരിക്കാനാകില്ല. അമ്മ മഴവില്ല് സൂപ്പർ മെഗാഷോയിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച നൃത്തങ്ങൾക്കും സ്കിറ്റിനും വലിയ പ്രശംസയാണ് ലഭിച്ചത്. എന്നാൽ താരം അന്ന് അനുഭവിച്ച വേദനകളെക്കുറിച്ച് പറയുകയാണ് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്ത് നായർ.

‘ഗ്രീൻ റൂമിൽ അലാവുദീന്റെ ഡ്രസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും. അപ്പോൾ തന്നെ ഡ്രസ്സും മാറി അതേ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കേ പേടിയുള്ളൂ.’ അഭിജിത്ത് കുറിച്ചു. രണ്ടാഴ്ച മുമ്പ് കാലിനേറ്റ പരുക്ക് പൂർണമായും ഭേദമായിട്ടില്ല എന്നാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. എന്നാൽ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലില്‍ ഉടനീളം താരം പങ്കെടുത്തത്.ഡാൻസ് റിഹേഴ്സലിനിടെയാണ് ദുൽക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടാവുന്നത്. എന്നാൽ ആ പരുക്ക് വക വയ്ക്കാതെ അദ്ദേഹം താനേറ്റെടുത്ത് എല്ലാ പരിപാടികളിലും പങ്കെടുത്തു. പൊട്ടലുള്ള കാലുമായി നൃത്തത്തിലും മറ്റും പങ്കെടുത്ത അദ്ദേഹം കാണിച്ച സമർപ്പണത്തെ വാനോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ..

Dulquer actor-dulquer-salmaan-doesnt-take-success-very-seriously-750-1508584221-1_crop

More in Malayalam Breaking News

Trending

Recent

To Top